തിരുവനന്തപുരം ജില്ല




🎯 കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ് - ജി ടാക്സി (ജെൻഡർ ടാക്സി)

🎯 പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല - തിരുവനന്തപുരം

🎯 തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത് - സ്യാനന്ദൂരപുരം

🎯 കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ - തിരുവനന്തപുരം

🎯 കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത് - ബാലരാമപുരം

🎯 മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല -  തിരുവനന്തപുരം

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല - തിരുവനന്തപുരം

🎯 കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല - തിരുവനന്തപുരം

🎯 ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല - തിരുവനന്തപുരം

🎯 ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം - കാര്യവട്ടം, തിരുവനന്തപുരം 

🎯 ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല  - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ

🎯 കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല - തിരുവനന്തപുരം

🎯 കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ - വെള്ളായണിക്കായൽ

🎯 അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി  - കരമനയാർ

🎯 കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി - കാട്ടാക്കട തിരുവനന്തപുരം

🎯 തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത് - പി സദാശിവം

🎯 G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം - തിരുവനന്തപുരം

🎯 കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം -  നെയ്യാർ വന്യജീവി സങ്കേതം (നെയ്യാറ്റിൻകര താലൂക്ക്)

🎯 കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - നെയ്യാർ (മരക്കുന്നം ദ്വീപ്)

🎯 തിരുവന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം - നെയ്യാർഡാം

🎯 അരിപ്പ പക്ഷി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

🎯 തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - അഗസ്ത്യമല

🎯 തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്  - അതിയന്നൂർ

🎯 കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം - തിരുവനന്തപുരം

🎯 തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം - വിഴിഞ്ഞം

🎯 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് - 2015 ഡിസംബർ 5 (ഉമ്മൻ‌ചാണ്ടി)    

🎯 തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ  - മീൻമുട്ടി, കൊമ്പൈകാണി

🎯 പാപനാശം(വർക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

🎯 ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)    

🎯 ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത് - തോന്നയ്ക്കൽ, തിരുവനന്തപുരം (ബയോ 360)

🎯 കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽട്ടർ - തിരുവനന്തപുരം

🎯 തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം - 1950

🎯 സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ ശിൽപി - വില്യം ബാർട്ടൻ 

🎯 സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം - 1869 (ആയില്യം തിരുനാൾ)

🎯 സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ - വേലുത്തമ്പി ദളവ 

🎯 സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ - ടി മാധവറാവു 

🎯 പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത് - കെ ആർ നാരായണൻ (1998 മെയ് 23)

🎯 കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), മൃഗശാല, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, വനിത കോളേജ്  എന്നിവ സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം - 1943

🎯 കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം - തിരുവനന്തപുരം (2002 നവംബർ 14)

🎯 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിതമായ വർഷം - 1982

🎯 ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളം - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത്  - പുത്തൻതോപ്പ് (തിരുവനന്തപുരം)

🎯 കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം - പിരപ്പൻകോട്, തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യ അടിപ്പാത നിർമ്മിതമായത് - തിരുവനന്തപുരം പാളയം അടിപ്പാത

🎯 കേരളത്തിലെ ആദ്യ കോർപ്പറേഷൻ  - തിരുവനന്തപുരം

🎯 ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം  - കിളിമാനൂർ

🎯 കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - ആക്കുളം

🎯 കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് - 2010

🎯 കേരളത്തിലെ ആദ്യ സർവ്വകലാശാല - തിരുവിതാംകൂർ സർവ്വകലാശാല (1937)

🎯 തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം - 1957 (ആസ്ഥാനം : തിരുവനന്തപുരം)

🎯 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - തിരുവനന്തപുരം മാർ ബസേലിയസ് കോളേജിലെ ക്രിസ്തു പ്രതിമ

🎯 കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ - ശ്രീ ചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാല ആസ്ഥാനം)

🎯 ഇന്ത്യയിലെ ആദ്യ IT പാർക്ക്  - ടെക്‌നോപാർക്ക്, കഴക്കൂട്ടം (1990)

🎯 ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക് - കിൻഫ്ര പാർക്ക്, തിരുവനന്തപുരം

🎯 പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

🎯 ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പാലോട്, തിരുവനന്തപുരം

🎯 കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം - തിരുവനന്തപുരം (1938)

🎯 മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് - പത്മനാഭസ്വാമി ക്ഷേത്രം

🎯 മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു - പത്മനാഭസ്വാമി ക്ഷേത്രം

🎯 ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് - തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, കണ്ണൂർ

🎯 ബ്ലാക്ക് പഗോഡ - കൊണാർക്കിലെ സൂര്യ ക്ഷേത്രം - കൊണാർക്കിലെ സൂര്യ ക്ഷേത്രം

🎯 വൈറ്റ് പഗോഡ - പുരി ജഗന്നാഥക്ഷേത്രം

🎯 പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്  - തക്കല, തമിഴ്‌നാട്

🎯 തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത് - തിരുവനന്തപുരം ജില്ലാ കോടതിയിൽ

🎯 ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരത്ത്

🎯 ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് - ജഗതി

🎯 കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്  - ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

🎯 കേരളത്തിലെ ഏറ്റവും വലിയ ജയിൽ -  പൂജപ്പുര സെൻട്രൽ ജയിൽ

🎯 കേരളത്തിലെ ആദ്യ വനിതാ ജയിൽ - നെയ്യാറ്റിൻകര

🎯 കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ - പൂജപ്പുര

🎯 കേരളത്തിലെ ആദ്യ തുറന്ന ജയിൽ - നെട്ടുകാൽത്തേരി, തിരുവനന്തപുരം

🎯 ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് - പാറോട്ട്കൊണം, തിരുവനന്തപുരം

🎯 ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം

🎯 കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം

🎯 സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത് - കഴക്കൂട്ടം

🎯 സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ - ആറ്റുകാൽ ദേവീക്ഷേത്രം

🎯 കേരളത്തിലെ ആദ്യ സായാഹ്ന കോടതി - തിരുവനന്തപുരം

🎯 കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം - ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്)

🎯 MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം - കേശവദാസപുരം

🎯 അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന - ഓപ്പറേഷൻ നമ്പർ

🎯 അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന - ഓപ്പറേഷൻ സേഫ്റ്റി

(മറ്റുള്ള ജില്ലകളുടെ പ്രത്യേകതകൾക്കായി ജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്യുക) തിരുവനന്തപുരം
കൊല്ലം
തൃശൂർ
ഇടുക്കി
എറണാകുളം
കണ്ണൂർ