ഇടുക്കി ജില്ല




🎯 കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത് - ഇടുക്കി

🎯 ഇടുക്കി ജില്ലയുടെ ആസ്ഥാനം - പൈനാവ്

🎯 ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം - കട്ടപ്പന

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്, തേയില, ഏലം എന്നിവ ഉൽപ്പാദിപ്പിക്കുന്ന ജില്ല -  ഇടുക്കി

🎯 കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ഏക ജില്ല -  ഇടുക്കി

🎯 കേരളത്തിലെ മഴനിഴൽ പ്രദേശം - ചിന്നാർ, ഇടുക്കി

🎯 കേരളത്തിൻറെ സുഗന്ധ വ്യഞ്ജന കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല - ഇടുക്കി

🎯 ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം) - ഇടുക്കി

🎯 കുറവൻ കുറത്തി ശിൽപം സ്ഥിതിചെയ്യുന്നത് - രാമക്കൽ മേട്

🎯 ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല - ഇടുക്കി

🎯 കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ

🎯 കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്നത് -  ഇടുക്കി, തേക്കടി, മൂന്നാർ

🎯 കേന്ദ്ര ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് - മയിലാടുംപാറ (ഇടുക്കി)

🎯 കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് - പാമ്പാടുംപാറ (ഇടുക്കി)

🎯 ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം\ ഏലം ലേല കേന്ദ്രം - വണ്ടൻമേട്

🎯 മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി - തൊടുപുഴ

🎯 ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ

🎯 എറണാകുളം ജില്ലയോട് ഏത് താലൂക്ക് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത് - കുട്ടമ്പുഴ

🎯 കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം - ഉടുമ്പൻചോല, ഇടുക്കി

🎯 കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രദേശം - രാമക്കൽമേട്

🎯 തേൻമാരിക്കുത്ത്, തൊമ്മൻകുത്ത് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല -   ഇടുക്കി

🎯 സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത് -  മാങ്കുളം

🎯 ഇൻഡോ-സ്വിസ്സ് സംരംഭമായ ക്യാറ്റിൽ ആൻഡ് ഫോഡർ ഡവലപ്പ്മെൻറ് പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത് - മാട്ടുപ്പെട്ടി

🎯 ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി

🎯 ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത് - മൂന്നാർ

🎯 ചന്ദനമരങ്ങളുടെ നാട്, മുനിയറകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്നത് - മറയൂർ

🎯 കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം -  മംഗളാ ദേവി ക്ഷേത്രം

🎯 കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൌൺ - മൂന്നാർ

🎯 മൂന്നാറിൽ സംഗമിക്കുന്ന മൂന്ന് നദികൾ - മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

🎯 പെരിയാർ വന്യജീവി സങ്കേതത്തിൻറെ പഴയപേര് - നെല്ലിക്കാംപെട്ടി

🎯 തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് - കുമളി

🎯 ഇടുക്കി അണക്കെട്ടിൻറെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം - കാനഡ

🎯 ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി - പാമ്പാർ




(മറ്റുള്ള ജില്ലകളുടെ പ്രത്യേകതകൾക്കായി ജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്യുക) തിരുവനന്തപുരം
കൊല്ലം
തൃശൂർ
ഇടുക്കി
എറണാകുളം
കണ്ണൂർ