എറണാകുളം ജില്ല




🎯 കൊച്ചി തുറമുഖത്തിൻറെ ശില്പി\വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത് - റോബർട്ട് ബ്രിസ്റ്റോ

🎯 കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് - റോബർട്ട് ബ്രിസ്റ്റോ

🎯 പ്രാചീനകാലത്ത് എറണാകുളം അറിയപ്പെട്ടിരുന്ന പേര് - ഋഷിനാഗകുളം

🎯 ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല - എറണാകുളം (1990)

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല - എറണാകുളം

🎯 എറണാകുളം ജില്ലയുടെ ആസ്ഥാനം - കാക്കനാട്

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല - എറണാകുളം

🎯 ഇടമലയാർ പദ്ധതി, ഭൂതത്താൻ കെട്ട് അണക്കെട്ട് എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - എറണാകുളം

🎯 കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ -  റാണി പദ്മിനി (1981)

🎯 കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം -  കാലിയമേനി

🎯 കേരളത്തിലെ ആദ്യ മെട്രോ - കൊച്ചി

🎯 ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം - കൊച്ചി

🎯 കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ - എറണാകുളം

🎯 കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് - നെടുമ്പാശ്ശേരി

🎯 കേരളത്തിൻറെ വ്യവസായ തലസ്ഥാനം -കൊച്ചി

🎯 കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ല - എറണാകുളം

🎯 കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത് - ഇടപ്പള്ളി

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല - എറണാകുളം

🎯 കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല - എറണാകുളം

🎯 ഓണത്തിൻറെ വരവറിയിച്ചുള്ള അത്തച്ചമയം നടക്കുന്ന സ്ഥലം - തൃപ്പൂണിത്തുറ

🎯 ഇന്ത്യയിലെ ആദ്യ റബർ പാർക്ക് - ഐരാപുരം

🎯 കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം -  തൃപ്പൂണിത്തുറ ഹിൽ പാലസ്

🎯 ഇന്ത്യയിലെ ആദ്യത്തെ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥിതിചെയ്യുന്നത് - കളമശ്ശേരി

🎯 കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം - കുമ്പളങ്ങി

🎯 കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി


🎯 കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത് - ശക്തൻ തമ്പുരാൻ

🎯 കൊച്ചി രാജകുടുംബത്തിലെ കിരീടധാരണം നടന്നിരുന്ന സ്ഥലം - ചിത്രകൂടം

🎯 കൊച്ചിയിലെ ആദ്യ ദിവാൻ - കേണൽ മൺറോ

🎯 കൊച്ചിയിലെ അവസാനത്തെ ദിവാൻ -  സി പി കരുണാകരമേനോൻ

🎯 കൊച്ചിയിൽ  അടിമത്തം നിർത്തലാക്കിയ ദിവാൻ - ശങ്കരവാര്യർ

🎯 കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം - 1341

🎯 കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് - വെല്ലിങ്‌ടൺ ദ്വീപ്

🎯 കൊച്ചി തുറമുഖത്തിൻറെ ആഴം കൂട്ടാൻ എടുത്ത മണ്ണ് നിക്ഷേപിച്ച് ഉണ്ടാക്കിയ ദ്വീപ് - വെല്ലിങ്‌ടൺ ദ്വീപ്

🎯 കൊച്ചി എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സ്ഥലം - അമ്പലമുകൾ

🎯 ഇന്ത്യയിലെ ആദ്യ ഇ-തുറമുഖം നിലവിൽ വന്നത് - കൊച്ചി

🎯 കേരളത്തിലെ സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം - വെല്ലിങ്‌ടൺ

🎯 കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം -  ബ്രഹ്മപുരം

🎯 കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ - ഫോർട്ട് കൊച്ചി

🎯 കൊച്ചിയുടെ പഴയ പേര് - ഗോശ്രീ

🎯 കൊച്ചി തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട രാജ്യം-  ജപ്പാൻ

🎯 കൊച്ചി എണ്ണശുദ്ധീകരണ ശാലയുമായി സഹകരിച്ച രാജ്യം - അമേരിക്ക

🎯 കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചത് - ആർ കെ ഷൺമുഖം ചെട്ടി

🎯 ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രാൻഷിപ്‌മെൻറ് കണ്ടെയ്‌നർ ടെർമിനൽ സ്ഥിതി ചെയ്യുന്നത്  - കൊച്ചി (വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ)

🎯 വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിങ്

🎯 വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൻറെ പ്രവർത്തന ചുമതല വഹിക്കുന്നത് - ദുബായ് പോർട്ട്സ് വേൾഡ് (DP വേൾഡ്)

🎯 രാജ്യത്തെ നീളം കൂടിയ റെയിൽവെ പാലം -  ഇടപ്പള്ളി-വല്ലാർപാടം പാലം (4.62 KM)


🎯ഇന്ത്യയിൽ പോർട്ടുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി -  സെൻറ് ഫ്രാൻസിസ് പള്ളി

🎯 ഇന്ത്യയിലെ(കോമ്മൺവെൽത്ത് രാജ്യങ്ങളിലെ) ഏറ്റവും പഴയ പള്ളിയായ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത് - മട്ടാഞ്ചേരി

🎯 ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കൊട്ടാരം - മട്ടാഞ്ചേരി കൊട്ടാരം

🎯 ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് - ഡച്ചുകാർ

🎯 കേരളത്തിൽ ജൂതത്തെരുവ് സ്ഥിതിചെയ്യുന്നത് - മട്ടാഞ്ചേരി

🎯 പെരുമ്പടപ്പ് എന്നറിയപ്പെട്ടിരുന്ന പ്രദേശം - ബോൾഗാട്ടി ദ്വീപ്

🎯 രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം - മലയാറ്റൂർ കുരിശു മല

🎯 കേരളത്തിലെ ആദ്യ നിയമസർവ്വകലാശാലയുടെ ആസ്ഥാനം - കളമശ്ശേരി (NUALS)

🎯 NUALS ൻറെ ചാൻസലർ  - കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ്

🎯 2017 U-17 ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയം - ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം


🎯 കേരളത്തിലെ ആദ്യ സ്വകാര്യ ഐ ടി പാർക്ക് - മുത്തൂറ്റ് ടെക്നോ പോളിസ് (കൊച്ചി)

🎯 ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത് - കാക്കനാട്

🎯 കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം -  മംഗളവനം

🎯 കേരളത്തിലെ ആദ്യ പക്ഷി സങ്കേതം - തട്ടേക്കാട്

🎯 തട്ടേക്കാട് പക്ഷിസങ്കേതത്തിൻറെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് - ഡോ സലിം അലി

🎯 തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ - ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ

🎯 കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത് - അമൃത ഹോസ്‌പിറ്റൽ (കൊച്ചി)

🎯 ATM മെഷീനിലൂടെ പാൽ വിതരണം ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം -  കൊച്ചി

🎯 കേരളത്തിലെ ആദ്യ മറീന സ്ഥാപിച്ചത് - കൊച്ചിയിൽ

🎯 കേരളത്തിലെ ആദ്യ ഐപിൽ ടീം -  കൊച്ചിൻ ടസ്‌കേഴ്‌സ് കേരള

🎯 കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ടീം - എഫ് സി കൊച്ചിൻ

🎯 കേരളത്തിലെ ഏക കയറ്റുമതി സംസ്‌ക്കരണ മേഖല - കൊച്ചി

🎯 വ്യവസായവൽക്കരണത്തിൽ എറണാകുളത്തിന് പിന്നിൽ നിൽക്കുന്ന ജില്ല - പാലക്കാട്

🎯 കേരള ഹൈക്കോടതിയുടെ ആസ്ഥാനം - എറണാകുളം

🎯 കേരള വെയർ ഹൗസിങ് കോർപറേഷൻ, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവയുടെ ആസ്ഥാനം - കൊച്ചി

🎯 നാളികേര വികസന ബോർഡിൻറെ ആസ്ഥാനം - കൊച്ചി

🎯 കേരള പ്രസ് അക്കാഡമി, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി എന്നിവയുടെ ആസ്ഥാനം -  കാക്കനാട്

🎯 കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് ആസ്ഥാനം - പനങ്ങാട് (കൊച്ചി)

🎯 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം - കളമശ്ശേരി (കൊച്ചി)

🎯 കേരളത്തിലെ ദുർഗുണ പരിഹാരപാഠശാല സ്ഥിതിചെയ്യുന്നത് - കാക്കനാട് (കൊച്ചി)

🎯 കേരളത്തിലെ സിബിഐ ആസ്ഥാനം സ്ഥിതിചെയ്യുന്നത് -  കൊച്ചി

🎯 ബാംബൂ കോർപറേഷൻ ആസ്ഥാനം - അങ്കമാലി

🎯 കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം -  ഓടക്കാലി

🎯 ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT) ആസ്ഥാനം -  കളമശ്ശേരി

🎯 കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ആസ്ഥാനം - അത്താണി

🎯 FACT, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ ആസ്ഥാനം - ഉദ്യോഗമണ്ഡൽ

🎯 ചങ്ങമ്പുഴ സ്മാരകം സ്ഥിതിചെയ്യുന്നത് -  ഇടപ്പള്ളി

🎯 ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ ആസ്ഥാനം -  കൊച്ചി

🎯 കോടനാട് ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല -   എറണാകുളം

🎯 INS ഗരുഡ, INS വെണ്ടുരുത്തി, INS ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്ന നാവിക കേന്ദ്രം - കൊച്ചി

(മറ്റുള്ള ജില്ലകളുടെ പ്രത്യേകതകൾക്കായി ജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്യുക) തിരുവനന്തപുരം
കൊല്ലം
തൃശൂർ
ഇടുക്കി
എറണാകുളം
കണ്ണൂർ