ഉപ്പു സത്യാഗ്രഹം


🔸 *1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാന*ത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായിരുന്നു ​"ഉപ്പ് സത്യാഗ്രഹം"
🔸 *1930 മാർച്ച്‌ 12* ന് ​സബർമതി ആശ്രമ​ത്തിൽ നിന്നും ​ദണ്ഡി​ കടപ്പുറത്തേക്കാണ് ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്
🔸ഗുജറാത്തിലെ ​നവസരി​ പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം
🔸 *1882*-ലെ ​Salt Act​ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശം ഗവണ്മെന്റ് ഏറ്റെടുത്തിരുന്നു .ബ്രിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിയമം ഇന്ത്യക്കാരെ ബാധിച്ചു . ഉപ്പ് ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഗുജറാത്തിലെ ഗ്രാമങ്ങൾ ഈ നിയമം മൂലം കൊടിയ ദുരിതം ഏറ്റുവാങ്ങി . ഇതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചു . ഇതാണ് ഉപ്പ് സത്യാഗ്രഹം
🔸ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം-
78
🔸ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ -
C.കൃഷ്ണൻ നായർ, ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി, തപൻ നായർ
🔸ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനമാണ് - ​"രഘുപതി രാഘവ രാജാറാം"
🔸 *1930 ഏപ്രിൽ 6* നാണ് ഗാന്ധിജിയും കൂട്ടരും ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത്
(24- ദിവസം കൊണ്ട് 390 കി.മീ. / 240 മൈൽ സഞ്ചരിച്ചു)
🔸ദണ്ഡി മാർച്ചിന് ശേഷം ​സൂറത്ത്​ ജില്ലയിലെ ​ദർസന(Dharsana)​യിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടത് .
🔸ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ് - ​"അബ്ബാസ് തിയാബ്ജി"
🔸ദർസനയിലെ സത്യാഗ്രഹ സമരത്തെ ആധാരമാക്കി ചങ്ങമ്പുഴ രചിച്ച കാവ്യമാണ് ​"വീര വൈരാഗ്യം അഥവാ ദർസനയിലെ ധർമ്മഭടൻ"
🔸തമിഴ് നാട്ടിലെ ​വേദാരണ്യ​ത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേത്ര്യത്വം നല്കിയത് ​സി.രാജഗോപാലാചാരി​ ആയിരുന്നു
🔸ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട ആദ്യവനിത-
രുക്മിണി ലക്ഷ്മിപതി​ (വേദാരണ്യം)
🔸ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തി പ്രവിശ്യയിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നല്കിയത് -
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
🔸ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് -
റാണി ഗെയ്‌ഡിൻലിയൂ
🔸കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ ​പയ്യന്നൂർ , ബേപ്പൂർ​ എന്നിവയാണ് .
🔸പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ് -
കെ. കേളപ്പൻ
🔸ബേപ്പൂരിൽ ഉപ്പ് സത്യാഗ്രഹം നയിച്ചത് -
മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ
🔸ഒഡിഷയിലെ പ്രധാന ഉപ്പ് സത്യാഗ്രഹ വേദിയായിരുന്നു -
ഇഞ്ചുഡി
🔸കേരളത്തിലെ ഉപ്പ് സത്യാഗ്രഹ ഗാനമായിരുന്നു -
"വരിക വരിക സഹജരെ..."
🔸ദണ്ഡി മാർച്ചിന് പുറപ്പെടുംമുമ്പ് ഗാന്ധിജി പറഞ്ഞ വാക്കുകളാണ് -
"ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ മടങ്ങി വരും , പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും"
🔸ദണ്ഡി യാത്രയിലെ സത്യാഗ്രഹികൾ ​തൂവെള്ള ഖാദി വസ്ത്രങ്ങളാണ്​ ധരിച്ചിരുന്നത് . അതിനാൽ ദണ്ഡി മാർച്ചിനെ ​"വെണ്മയുടെ ഒഴുകുന്ന നദി" (White Flowing River)​ എന്നും വിളിക്കപ്പെട്ടു .
🔸ഉപ്പ് സത്യാഗ്രഹത്തെ ​"കിന്റർ ഗാർട്ടൻ സ്റ്റേജ് "​ എന്ന് വിശേഷിപ്പിച്ചത് -
ഇർവിൻ പ്രഭു
🔸ദണ്ഡി മാർച്ചിനെ ​"ചായക്കോപ്പയിലെ കൊടുങ്കാറ്റ്"​ എന്ന് വിശേഷിപ്പിച്ചത് -
ഇർവിൻ പ്രഭു
🔸 *"എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം"* എന്ന് ദണ്ഡി I'യാത്രയെ വിശേഷിപ്പിച്ചത് -
സുഭാഷ്‌ ചന്ദ്രബോസ്
🔸 *"ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര"* എന്ന് ദണ്ഡി മാർച്ചിനെ വിശേഷിപ്പിച്ചത് -
മോത്തിലാൽ നെഹ്റു
🔸ഉപ്പ് സത്യാഗ്രഹം അവസാനിച്ച സന്ധിയാണ്‌ ​"ഗാന്ധി-ഇർവിൻ സന്ധി" (1931 മാർച്ച്‌ 5)