കണ്ണൂർ ജില്ല



●  കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ.

● കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ല.

● കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല. 

● കേരളത്തിലെ ഏക കണ്ടോൺമെന്റ് ഉള്ള ജില്ല.

● വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. 

● കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. 


🌷 ചരിത്രം

● ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു.

● വടക്ക്‌ വെങ്കിട മലനിരകൾ മുതൽ തെക്ക്‌ കന്യാകു‍മാരി വരെ ഇരു കടലുകളും അതിർത്തി തീർക്കുന്ന വിശാലമായ ഭൂപ്രദേശമാണ്‌ പുരാതന തമിഴകം.


🌷 സാംസ്കാരിക
  സവിശേഷതകൾ

● തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്.
 “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”.

● പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. 
ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.


🌷 നദികൾ


● വളപട്ടണം പുഴ

● കുപ്പം പുഴ

● പയ്യന്നൂർ നദി

● അഞ്ചരക്കണ്ടി പുഴ

● കുയ്യാലി പുഴ

● രാമപുരം പുഴ

● മയ്യഴിപ്പുഴ


🌷 വിനോദസഞ്ചാര കേന്ദ്രങ്ങൾ

പയ്യാമ്പലം കടപ്പുറം

കണ്ണൂർ കോട്ട

അറക്കൽ മ്യൂസിയം

പാലക്കയംതട്ട്

പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

മീൻ‌കുന്ന് കടപ്പുറം

തലശ്ശേരി കോട്ട

മുഴപ്പിലങ്ങാട്‌ കടപ്പുറം

ഏഴിമല

മലയാള കലാഗ്രാമം

പഴശ്ശി അണക്കെട്ട്

മാപ്പിള ബേ

ഗുണ്ടർട്ട് ബംഗ്ലാവ്

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

പയ്യാവൂർ ശിവക്ഷേത്രം

പൈതൽ മല

ഏലപ്പീടിക

കാഞ്ഞിരക്കൊല്ലി

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം


● സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ.

● കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ, പിണറായി വിജയൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്.

(മറ്റുള്ള ജില്ലകളുടെ പ്രത്യേകതകൾക്കായി ജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്യുക) തിരുവനന്തപുരം
കൊല്ലം
തൃശൂർ
ഇടുക്കി
എറണാകുളം
കണ്ണൂർ

(മറ്റുള്ള ജില്ലകളുടെ പ്രത്യേകതകൾക്കായി ജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്യുക) തിരുവനന്തപുരം
കൊല്ലം
തൃശൂർ
ഇടുക്കി
എറണാകുളം
കണ്ണൂർ