കോട്ടയം ജില്ല



🎯 സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം\ മുനിസിപ്പാലിറ്റി - കോട്ടയം (1989)

🎯 അക്ഷരനഗരം എന്നറിയപ്പെടുന്നത് -  കോട്ടയം

🎯 കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് -  മീനച്ചിലാർ

🎯 അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിന് പശ്ചാത്തലമായ ഗ്രാമം - അയ്‌മനം (പശ്ചാത്തലമായ നദി: മീനച്ചിലാർ)

🎯 കോട്ടയത്തിൻറെ കുലശേഖര കാലഘട്ടത്തിലെ പേര് - വെമ്പൊലിനാട്

🎯 കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ്‌ റോഡ് - കോട്ടയം- കുമളി റോഡ്

🎯 ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്നത് - കുറുവിലങ്ങാട് (കോട്ടയം)

🎯 മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻറെ ജന്മസ്ഥലം - ഉഴവൂർ, കോട്ടയം

🎯 ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ല - കോട്ടയം

🎯 ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി - കോട്ടയം

🎯 സമുദ്രതീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ഏക ജില്ല -  കോട്ടയം

🎯 കേരളത്തിൽ തണ്ണീർത്തട ഗവേഷണകേന്ദ്രം സ്ഥാപിതമാകുന്നത് - കോട്ടയം

🎯 കുട്ടനാടിൻറെ കവാടം എന്നറിയപ്പെടുന്നത് - ചങ്ങനാശേരി

🎯 ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല - കോട്ടയം

🎯 ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല - മഹാത്മാ ഗാന്ധി സർവകലാശാല (ആസ്ഥാനം : അതിരമ്പുഴ)

🎯 വൈക്കം മുഹമ്മദ് ബഷീർ, കെ ജി ബാലകൃഷ്ണൻ എന്നിവരുടെ സ്വദേശം - തലയോലപ്പറമ്പ്

🎯 കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനി - മലയാള മനോരമ (1888)

🎯 ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മണ്ണാർക്കാട് പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ്, പൂഞ്ഞാർ കൊട്ടാരം, തിരുനക്കര ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - കോട്ടയം

🎯 കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത് -  കോട്ടയം

🎯 കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം - ദീപിക (1887)

🎯 കേരളത്തിലെ ആദ്യ കോളേജ് - സി എം എസ് കോളേജ്, കോട്ടയം (1817)

🎯 കേരളത്തിലെ ആദ്യ പ്രസ് -  സി എം എസ്പ്രസ്, (1821)(സ്ഥാപിച്ചത് ബെഞ്ചമിൻ ബെയ്‌ലി)

🎯 ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത് -    വാഗമൺ

🎯 മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ചത് - കോട്ടയം പബ്ലിക്ക് ലൈബ്രറി

🎯 ഏഴരപ്പൊന്നാന എഴുന്നള്ളത്തിന് പ്രസിദ്ധമായ ക്ഷേത്രം -  ഏറ്റുമാനൂർ ക്ഷേത്രം, കോട്ടയം

🎯 ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത് - പനച്ചിക്കാട് സരസ്വതി ക്ഷേത്രം

🎯 വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി - ഭരണങ്ങാനം പള്ളി

🎯 കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി - ട്രാവൻകൂർ സിമൻറ്സ്, നാട്ടകം, കോട്ടയം

🎯 കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം -  കോട്ടയം

🎯 ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് -   വെള്ളൂർ

🎯 പ്ലാൻറെഷൻ കോർപ്പറേഷൻ ആസ്ഥാനം - കോട്ടയം

🎯 റബർ ബോർഡ്, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - കോട്ടയം