🎯 മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം - ഹൈഡ്രജൻ
🎯 ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് - ഹൈഡ്രജൻ
🎯 റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം - ലിക്യുഡ് ഹൈഡ്രജൻ
🎯 വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മൂലക ഇന്ധനം - ഹൈഡ്രജൻ
🎯 മോണോസൈറ്റിൽ അടങ്ങിയ ന്യൂക്ലിയാർ ഇന്ധനം - തോറിയം
🎯 ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ - ഹൈഡ്രോകാർബണുകൾ
🎯 ഭൂമിക്കടിയിൽ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ - ഫോസിൽ ഇന്ധനങ്ങൾ
🎯 ശിലാ തൈലം (Rock oil), മിനറൽ ഓയിൽ എന്നൊക്കെ അറിയപ്പെടുന്നത് - പെട്രോളിയം
🎯 കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത് - പെട്രോളിയം
🎯 ഖനനം ചെയ്‌തെടുക്കുന്ന ശുദ്ധീകരിക്കാത്ത അറിയപ്പെടുന്നത് - ക്രൂഡ് ഓയിൽ
🎯 പെട്രോളിയത്തിൽ നിന്ന് വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ - അംശിക സ്വേദനം (Fractional distillation)
🎯 പെട്രോളിയം കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം - കാർബൺ ഡയോക്സൈഡ്
🎯 ഗ്യാസോലിൻ അറിയപ്പെടുന്നത് - പെട്രോൾ
🎯 പെട്രോളിൻറെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് - ഒക്ടേൻ നമ്പർ
🎯 കുറഞ്ഞ ഒക്ടേൻ നമ്പറുള്ള പെട്രോൾ ഉപയോഗിക്കുന്ന മൂലം എഞ്ചിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്‌ദം - നോക്കിങ്
🎯 ആന്റി നോക്കിങ് ഏജൻറ് ആയി പെട്രോളിൽ ചേർക്കുന്നത് - ടെട്രാ ഈതൈൽ ലെഡ്
🎯 പെട്രോളിൻറെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ബാരൽ
🎯 ഒരു ബാരൽ എത്ര ലിറ്റർ - 159 ലിറ്റർ
🎯 ജെറ്റ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം - പാരഫിൻ
🎯 കറുത്ത വജ്രം എന്നറിയപ്പെടുന്നത് - കൽക്കരി
🎯 താപോർജ്ജ നിലയങ്ങളിലെ പ്രധാന ഇന്ധനം - കൽക്കരി
🎯 കൽക്കരി ഏതിനം ശിലയ്ക്ക് ഉദാഹരണമാണ് - അവസാദ ശിലയ്ക്ക്
🎯 കൽക്കരി ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന
🎯 ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി - ബിറ്റുമിനസ് കോൾ
🎯 ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി -ആന്ത്രസൈറ്റ് (94.98%)
🎯 കായാന്തരിത ശിലയായി കരുതപ്പെടുന്ന കൽക്കരി - ആന്ത്രസൈറ്റ്
🎯 ഏറ്റവും കുറവ് കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി - പീറ്റ്
🎯 കൽക്കരി രൂപവൽക്കരണത്തിലെ ആദ്യ ഘട്ടം - പീറ്റ്
🎯 ലിഗ്നൈറ്റിൻറെ ഖനനത്തിന് പ്രശസ്തമായ തമിഴ്‌നാട്ടിലെ പ്രദേശം - നെയ്‌വേലി
🎯 ലിഗ്നൈറ്റിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് - 28-30%
🎯 ബിറ്റുമിനസ് കോളിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് - 78-86%
🎯 തീരപ്രദേശങ്ങൾ, ചതുപ്പ് എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കൽക്കരി - പീറ്റ്
🎯 ഏറ്റവും ഗുണനിലവാരം കൂടിയ\ഏറ്റവും കടുപ്പം കൂടിയ കൽക്കരി - ആന്ത്രസൈറ്റ്
🎯 ഹാർഡ് കോൾ എന്നറിയപ്പെടുന്നത് - ആന്ത്രസൈറ്റ്
🎯 ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് - ലിഗ്നൈറ്റ്
🎯 വൈറ്റ് ടാർ എന്നറിയപ്പെടുന്നത് - നാഫ്ത്തലിൻ
🎯 സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത് - ബിറ്റുമിനസ് കോൾ
🎯 പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത് - മണ്ണെണ്ണ
🎯 കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇന്ധനം - ഡീസൽ
🎯 ഡീസലിൻറെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ് - സീറ്റെൻ നമ്പർ
🎯 കൽക്കരി കത്തുമ്പോൾ ഉള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം - കാർബൺ മോണോക്സൈഡ്
🎯 പെട്രോളിയത്തിൻറെ വാതകരൂപം - പ്രകൃതി വാതകം
🎯 പ്രകൃതി വാതകത്തിലെ പ്രധാനഘടകം - മീഥെയ്ൻ (95%)
🎯 ഉയർന്ന മർദ്ദത്തിൽ ദ്രാവകരൂപത്തിലാക്കിയ പ്രകൃതിവാതകം - CNG (Compressed Natural Gas)
🎯 പാചകവാതകം എന്നറിയപ്പെടുന്നത - LPG (Liquefied Petroleum Gas)
🎯 പാചക വാതകത്തിലെ പ്രധാനഘടകം - പ്രോപ്പെയ്ൻ, ബ്യുട്ടേൻ
🎯 പാചക വാതകം ഉൽപാദിപ്പിക്കുന്നത് - ബ്യുട്ടേൻ ദ്രവീകരിച്ച്
🎯 പാചക വാതകത്തിൻറെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം - ഈതെയ്ൽ മെർകാപ്റ്റൻ (എഥനെഥിയോൾ)
🎯 സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം - ബ്യുട്ടേൻ
🎯 ഗോബർ ഗ്യാസിലെ (ബയോഗ്യാസ്) പ്രധാനഘടകം - മീഥേൻ