പദാർത്ഥത്തെ തരം തിരിച്ചിരിക്കുന്നത് എങ്ങനെയെന്ന് പഠിക്കാം
എല്ലാ പദാർത്ഥങ്ങളേയും രണ്ട് വിഭാഗങ്ങളായി തരം തിരിക്കാൻ കഴിയും
1-ശുദ്ധവസ്തുക്കൾ
2-മിശ്രിതങ്ങൾ
മൂലകങ്ങളും സംയുക്തങ്ങളും ആണ് ഒരു ശുദ്ധപദാർത്ഥത്തിൽ ഉൾപ്പെടുന്നത്,അതുകൂടാതെ മിശ്രിതങ്ങളെ ഏകജാതീയമെന്നും ഭിന്നജാതീയമെന്നും രണ്ട് വിഭാഗമായി തരംതിരി്ക്കാൻ കഴിയും.
എന്താണ് മൂലകങ്ങളും സംയുക്തങ്ങളും?
മൂലകങ്ങൾ
പ്രകൃതിയിലെ ലഘുവായ വസ്തുക്കളാണ് മൂലകങ്ങൾ.ഭൂമിയിൽ ചുറ്റുപാടുമായി 90 പ്രകൃതിദത്തമൂലകങ്ങൾ കാണപ്പെടുന്നു. അവയെ ഭൗതികമായോ രാസികമായോ ആയ രീതിയിൽ വിഭജിക്കാനോ ലഘുവാക്കാനോ കഴിയില്ല.അവയിൽ ഒരു തരത്തിലുള്ള ആറ്റം ഉൾക്കൊള്ളുന്നു.ആറ്റമായോ(ഉദാ-ആർഗൺ,കാൽസൃം,അലൂമിനിയം) തന്മാത്രകളായോ(ഉദാ-ഓക്സിജൻ,നൈട്രജൻ) അവയ്ക്ക് സ്ഥിതിചെയ്യാൻ കഴിയുന്നു.
സംയുക്തങ്ങൾ
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപരമായി ചേരുമ്പോഴാണ് ഒരു സംയുക്തം ഉണ്ടാകുന്നത്.മൂലകങ്ങൾ രാസപരമായി പ്രവർത്തിച്ച് മൂലകങ്ങളുടെ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനമായി രൂപം കൊള്ളുന്നു.സംയുക്തങ്ങളിൽ മൂലകങ്ങളിനെ ഘടകപദാർത്ഥങ്ങൾ എപ്പോഴും ഒരേ അനുപാതത്തിൽ കാണപ്പെടുന്നു.അതുകൊണ്ട് സംയുക്തങ്ങൾക്ക് വൃക്തമായ രാസഘടനയുണ്ട്.
സംയുക്തത്തിലെ ഘടകങ്ങളിൽ ഓരോന്നിൻ്റെയും ഗുണങ്ങൾ നഷ്ടമാകുകയും സംയുക്തങ്ങളുടെ ഈ ഗുണങ്ങൾ ഓരോ ഘടകങ്ങളിൽ നിന്ന് വൃതൃസ്തവുമാണ്.അതിനു ഒരു ഉദാഹരണം-അയൺ എന്ന മൂലകം പ്രകൃതിയിലെ ഒരു മൂലകം ആണ്,അവയ്ക്ക് കാന്തിക സ്വഭാവവും ഉണ്ട് .ഓക്സിജനും ഒരു മൂലകം ആണ് , അവയ്ക്ക് നിറമോ മണമോ ഇല്ലാത്ത വാതകം ആണ്.
അയൺ, സൾഫർ എന്നിവയിൽ നിന്നും വൃതൃസ്തമായ ഗുണങ്ങളാണ് അയൺഓക്സൈഡിന് ഉള്ളത്.അയൺഓക്സൈഡ് ചുവന്ന തവിട്ട് നിറത്തിലുള്ള കാന്തികസ്വഭാവമില്ലാത്ത ഖരവസ്തുവാണ്.സംയുക്തങ്ങളിലെ ഘടകങ്ങളെ രാസിയമായ രീതിയിൽ മാത്രമേ വേർതിരിക്കാൻ സാധിക്കൂ.സംയുക്തങ്ങൾക്ക് ഏകജാതീയ സ്വഭാവവും,കൃതൃമായ തിളനിലയും ഉരുകൽ നിലയും ഉള്ളവയും ആണ്.
ഉദാഹരണം--ജലം,സോഡിയം ക്ലോറൈഡ്,അമോണിയ. എത്തനോൾ
മിശ്രിതങ്ങൾ
രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ചേർന്നുണ്ടാകുന്നതാണ് മിശ്രിതങ്ങൾ,അവ രാസീയമായി ഒരുപോലെയല്ല. മിശ്രിതത്തിൻ്റെ രാസസംയോഗം വൈവിധൃമുള്ളതാണ്.