സസ്യശാസ്ത്രം...ജന്തുശാസ്ത്രം




മിസ് കേരള എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മത്സ്യമേതാണ്?
ഡെനിസൺസ് ബാർബ്
  • ചോരക്കണിയാൻ എന്നും അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം പുൺടിയസ് ഡെനിസോണി എന്നാണ്.


  • ഇന്ത്യയിൽ നിന്നു കയറ്റി അയയ്ക്കുന്ന ശുദ്ധജല അലങ്കാരമത്സ്യങ്ങളിൽ ഏറ്റവുമധികം വിദേശമൂല്യമുള്ള ഇനമാണിത്.


ഗ്ലൂക്കഗോൺ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത് അന്തഃസ്രാവി വ്യവസ്ഥയിലെ ഏത് ഭാഗമാണ് ?
ഐസ്ലറ്റ്സ് ഓഫ് ലാംഗർഹാൻസ്
  • ആഗ്നേയ ഗ്രന്ഥിക്കുള്ളിൽ കാണപ്പെടുന്ന അന്തഃസ്രാവി കോശങ്ങളുടെ കൂട്ടമാണ് ഐസ്ലറ്റ്സ് ഓഫ് ലാംഗർഹാൻസ്. 

  • ഐസ്ലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാകോശങ്ങൾ ഗ്ലൂക്കഗോൺ ഉല്പാദിപ്പിക്കുമ്പോൾ ബീറ്റാകോശങ്ങൾ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നു. 

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസിന്റെ ആസ്ഥാനം എവിടെ?
ന്യൂഡൽഹി
  • പെനിസിലിൻ പ്ലാന്റ് പിംപ്രിയിലും ആന്റിബയോട്ടിക് പ്ലാന്റ് ഋഷികേശിലും ആണ്. 

നഖം, കൊമ്പ് എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനേത് കെരാറ്റിൻ
  • മുടിയുടെ വളർച്ചയ്ക്കാവശ്യമായ പ്രോട്ടീനാണ് ആവിഡിൻ.

  • കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡാണ് - ഹിസ്റ്റിഡിൻ
കൂടു നിർമ്മിക്കുന്ന പാമ്പ് ?
രാജവെമ്പാല
  • പ്രസവിക്കുന്ന പാമ്പ് - അണലി 

ലോക ക്ഷയരോഗദിനം എന്നാണ് ?
മാർച്ച് 24
  • ലോക കുഷ്ഠരോഗനിവാരണദിനം - ജനുവരി 30
  • പ്രമേഹദിനം - നവംബർ 14

മണ്ണിന്റെ അഭാവത്തിൽ പോഷകഘടക ങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായമാണ്?
ഹൈഡ്രോപോണിക്സ്
  • വലിയ വൃക്ഷങ്ങളെ വളരെക്കുറഞ്ഞ ഉയരത്തിൽ മുരടിപ്പിച്ച് വളർത്തുന്ന ജാപ്പനീസ് സമ്പ്രദായമാണ് - ബോൺസായ്

ജൈവകീട നിയന്ത്രണത്തിനായി ഉപയോഗപ്പെടുത്തുന്ന ഒരു ജീവിവർഗം?ട്രൈക്കോഗ്രാമ
  • തണ്ടുതുരപ്പന്റെ മുട്ടകളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നത് - ട്രൈക്കോഗ്രാമ ജാപ്പോണിക്കം


  • ഓലചുരുട്ടിപ്പുഴുവിന്റെ മുട്ടകളെ നശിപ്പിക്കാനുപയോഗിക്കുന്നത് - ട്രൈക്കോഗ്രാമ കീലോണിസ്

  • അമിത കീടനാശിനി പ്രയോഗംമൂലം ഇപ്പോളിവ വളരെ വിരളമാണ്. അതിനാൽ പരീക്ഷണശാലകളിൽ വംശവർധന നടത്തി ഇവയുടെ മുട്ടകൾ വിതരണം ചെയ്തുവരുന്നു.

ലബോറട്ടറിയിൽ കൃത്രിമമായി നിർമിച്ച
ആദ്യത്തെ ജീവകം
ജീവകം സി
  • മുറിവുണങ്ങുന്നതിന് സഹായിക്കുന്നത് ജീവകം സി ആണ്.  


  • മോണകളുടെയും ത്വക്കിന്റെയും ആരോഗ്യത്തിനു വേണ്ടത് ജീവകം സി ആണ്.