കാസർഗോഡ് ജില്ല


  • 1984 മേയ് 24-ന് രൂപവത്കൃതമായി
  • ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല -ചന്ദ്രഗിരി, ഷിറിയ,ഉപ്പള,ചിറ്റാരി,മേഗ്രാല്‍, നീലേശ്വരം, മഞ്ചേശ്വരം എന്നിവ  പ്രധാനപ്പെട്ടവ
  • ബേക്കൽ, റാണിപുരം, കാപ്പിൽ ബീച്ച്,കോട്ടഞ്ചേരി എന്നിവ  വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങൾ.
  • അനന്തപുരം, അടൂര്‍,തുളൂര്‍,മധൂര്‍ എന്നീ സ്ഥലങ്ങള്‍ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധം. നിത്യാനന്ദാശ്രമവും  ആനന്ദാശ്രമവും കാഞ്ഞങ്ങാട്ടാണ്.മാലിക് ദിനാർ പള്ളി കാസർകോഡ് സ്ഥിതിചെയ്യുന്നു
  • ബെദനോറിലെ ശിവപ്പ നായ്ക്കന്‍ ആണ്  ബേക്കൽ കോട്ട പണികഴിപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്.
  • റാണിപുരത്തിന്റെ പഴയ പേര് മാടത്തുമല
  • ഒന്നാം കേരളനിയമസഭയിൽ ഇ എം എസ്  നീലേശ്വരം മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്
  • ഇക്കേരി വംശത്തിലെ സോമശേഖര നായ്ക്കനാണ്  കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ്ഗ് കോട്ട ) പണികഴിപ്പിച്ചത്.
  • സംസ്ഥാനത്തെ ഏറ്റവും ചെറിയ രണ്ടാമത്തെ ജില്ല കാസർഗോഡ്
  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആര്‍.ഐ) കാസർകോട് സ്ഥിതിചെയ്യുന്നു
  • കേരളത്തിലെ  കേന്ദ്ര സർവകലാശാല കാസർകോടാണ് 
  • കേരളത്തിന്റെ  വടക്കേ അറ്റത്തെ ജില്ല കാസർഗോഡ്
  • കേരളത്തിന്റെ വടക്കേ അറ്റത്തെ നദി മഞ്ചേശ്വരം പുഴ
  • ചന്ദ്രഗിരി കോട്ട നിർമ്മിച്ചത് ബെദനോറിലെ ശിവപ്പ നായ്ക്കന്‍
  • പുകയില ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല കാസർകോട്
  • കേരളത്തിൽ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല കാസർകോട്
  • കയ്യൂർ സമരം നടന്നവർഷം 1941
  • കേരളത്തിലെ പ്രസിദ്ധമായ തടാകക്ഷേത്രം ആണ് അനന്തപുരക്ഷേത്രം
  • നീലേശ്വരം കാസർകോടിന്റെ സാംസ്കാരിക കേന്ദ്രമാണ്