കോഴിക്കോട് ജില്ല
- മലബാർ ജില്ല വിഭജിച്ച് 1957 ജനുവരി ഒന്നിന് രൂപവൽക്കരിച്ചു.
- കോഴിക്കോടിന് കോർപ്പറേഷൻ പദവിയുണ്ട്
- പ്രധാന നദികൾ കല്ലായിപ്പുഴ ,ചാലിയാർ ,കുറ്റിയാടിപ്പുഴ , കോരപ്പുഴ, കടലുണ്ടിപ്പുഴ
- തുഷാരഗിരി, കടലുണ്ടി , പെരുവണ്ണാമൂഴി ,എന്നിവ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
- തളി, ലോകനാർകാവ് ക്ഷേത്രങ്ങൾ ,കുറ്റിച്ചിറ മിസ്കാല്‍ മുസ്ലിം പള്ളി, കോഴിക്കോട് ദേവമാതാ ക്രിസ്ത്യൻ പള്ളി എന്ന പ്രധാന ആരാധനാലയങ്ങളാണ്.
- വീ കെ കൃഷ്ണമേനോൻ മ്യൂസിയം കോഴിക്കോട്ടാണ്
- ഫറോക്ക് ഓട്ടു വ്യവസായത്തിനു പ്രസിദ്ധമാണ്
- കേരള സംസ്ഥാനം 1956-ല്‍ നിലവിൽ വന്നപ്പോൾ ഏറ്റവും വലിയ ജില്ലയായിരുന്നു മലബാര്‍
- കോഴിക്കോട് തളിക്ഷേത്രമാണ് രേവതിപട്ടത്താനത്തിന്‍റെ വേദി.
- നല്ലളം താപനിലയം കോഴിക്കോട് ജില്ലയിലാണ്
- ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം കോഴിക്കോടായിരുന്നു
- തച്ചോളി ഒതേനന്റെ സ്വദേശം വടകര
- 1923-ലാണ് കോഴിക്കോട് ആസ്ഥാനമായി മാതൃഭൂമി ആരംഭിച്ചത്
- ദേശീയ നേതാക്കളുടെ സ്മരണയ്ക്കായുള്ള വൃക്ഷത്തോട്ടമുള്ള സ്ഥലമാണ് പെരുവണ്ണാമുഴി
- ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് കൊയിലാണ്ടിയിലാണ്. പി.ടി.ഉഷ കോച്ചിംഗ് സെന്റർ തിരുവനന്തപുരത്താണ്
- കേരളത്തിലെ ഏക ഐ ഐ എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) കോഴിക്കോടാണ്
- വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് 1498 കപ്പലിറങ്ങി
- പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി.ഉഷ
- കല്ലായി തടി വ്യവസായത്തിന് പ്രസിദ്ധമാണ്
- കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള പഴയ ഫ്രഞ്ച് അധീന പ്രദേശമാണ് മാഹി
- വാസ്കോഡ ഗാമ എത്തിയ കപ്പൽ സാവോ ഗബ്രിയേൽ