Home Keralam മലപ്പുറം ജില്ല
മലപ്പുറം ജില്ല
1969 ജൂൺ 16-ന് നിലവിൽ വന്നു
പ്രധാന നദികൾ ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ,തിരൂർപ്പുഴ
നാവാമുകുന്ദക്ഷേത്രം, തൃക്കണ്ടിയൂർ ക്ഷേത്രം,തൃപ്രങ്ങോട് ക്ഷേത്രം, തിരുമന്ധാ കുന്ന് എന്നിവ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്.മുസ്ലീം പള്ളികളുടെ നഗരമാണ് പൊന്നാനി.
വാഗൺ ട്രാജഡിയുടെ (1921) സ്മാരകമായ വാഗൺ ട്രാജഡി മെമ്മോറിയല്‍ ടൌണ്‍ ഹാള്‍ തിരൂരിലാണ്.
വൈദ്യരത്നം പി.എസ്.വാര്യരാണ് 1902-ല്‍ കോട്ടക്കൽ ആര്യവൈദ്യ ശാല സ്ഥാപിച്ചത്
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻപറമ്പ് തിരൂരിലാണ്
പൊന്നാനിയിൽ വച്ചാണ് ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത്
മലബാർ സ്പെഷ്യല്‍ പോലീസിന്റെ ആസ്ഥാനവും മലപ്പുറത്താണ്
ഏറനാട് ,വള്ളുവനാട് താലൂക്കുകളിലാണ് മലബാർ ലഹള കേന്ദ്രീകരിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ ഏക തുറമുഖമാണ്ചെ പൊന്നാനി. ഈ സ്ഥലം ചെറിയ മക്ക എന്നറിയപ്പെടുന്നു.
മേൽപ്പത്തൂർ സ്മാരകം തിരുന്നാവായക്കടുത്ത ചന്ദനക്കാവിലാണ്
പൂന്താനം നമ്പൂതിരിയുടെ ഇല്ലം പെരിന്തൽമണ്ണക്കടുത്ത കീഴാറ്റൂരിലാണ്
പെരിന്തൽമണ്ണക്കടുത്ത ഏലംകുളം മനയിലാണ് ഇ.എം.എസ് ജനിച്ചത്.
ഭാരതപ്പുഴയുടെ മറ്റൊരു പേരാണ് നിള
ഇന്ത്യയിലെ ഏക ഗവണ്മെന്റ് ആയുർവേദ മാനസികാരോഗ്യ ആശുപത്രി കോട്ടക്കലിലാണ്
ലോകത്തിലെ ഏറ്റവും പുരാതനമായ തേക്കിൻ തോട്ടം കനോലി പ്ലോട്ട് (നിലമ്പൂർ)
മാമാങ്കം നടന്നിരുന്നത് പന്ത്രണ്ട് വർഷത്തിലൊരിക്കലാണ്
കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയക്ക് തുടക്കം കുറിച്ച ജില്ലയാണ് മലപ്പുറം
കേരള വുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം നിലമ്പൂർ
കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത്
കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന കരിപ്പൂർ മലപ്പുറം ജില്ലയിലാണ്
അങ്ങാടിപ്പുറത്തിന്‍റെ പഴയ പേര് വള്ളുവനഗരം, കോട്ടക്കലിന്റെ പഴയ പേര് വെങ്കടകോട്ട