പാലക്കാട് ജില്ല
- 1957 ജനുവരി ഒന്നിന് രൂപവൽക്കരിച്ചു
- പ്രധാന നദികൾ ഭാരതപ്പുഴ ,ചിറ്റൂർ പുഴ ,ശിരുവാണിപ്പുഴ ,ഗായത്രിപ്പുഴ
- മലമ്പുഴ ,പറമ്പിക്കുളം ,മീങ്കര , പോത്തുണ്ടി ഡാം , നെല്ലിയാമ്പതി, ധോണി വെള്ളച്ചാട്ടം, ശിരുവാണി ഡാം സൈലന്റ് വാലി മുതലായവ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
- കൽപ്പാത്തി വിശ്വനാഥക്ഷേത്രം ,തൃത്താല ശിവക്ഷേത്രം, തിരുവാലത്തൂർ ക്ഷേത്രം, പട്ടാമ്പിപ്പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ.
- കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല.
- പാലക്കാട് ചുരം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു
- ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം ആണ് നെല്ലിയാമ്പതി.
- ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിന് വേദിയായ സ്ഥലം ഒറ്റപ്പാലം
- പാലക്കാട് റെയിൽവേ ഡിവിഷന്റെ ആസ്ഥാനം ഒലവക്കോട് ആണ്
- മൈസൂർ രാജാവായ ഹൈദരാലിയാണ് 1766-ല്‍ പാലക്കാട് കോട്ട നിർമിച്ചത്
- സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമാണ് സൈലന്റ് വാലി
- ചീവീടുകളുടെ ശബ്ദം ഇല്ലാത്തതിനാലാണ് സൈലന്റ് വാലിക്ക് ആ പേര് ലഭിച്ചത്
- കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴ
- സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചവർഷം 1984
- കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഷോർണൂർ
- ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം കഞ്ചിക്കോട്
- കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത് മലമ്പുഴയാണ്
- വിവാദമായ പാത്രക്കടവ് പദ്ധതി പാലക്കാട് ജില്ലയിലാണ്
- കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ മലമ്പുഴയിലാണ്.