മൂന്നു താലൂക്കുകൾ സുൽത്താൻബത്തേരി വൈത്തിരി മാനന്തവാടി
മലബാർ ജില്ലകളിലെ റെയിൽവേ ഇല്ലാത്ത ജില്ല
പ്രധാന നദികൾ കബനി, പനമരം പുഴ, മാനന്തവാടി പുഴ
പൂക്കോട് തടാകം ,സൂചിപ്പാറ വെള്ളച്ചാട്ടം ,മീൻമുട്ടി വെള്ളച്ചാട്ടം,മുത്തങ്ങ വന്യജീവി സങ്കേതം എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
തിരുനെല്ലി ക്ഷേത്രം,പനമരം ജൈനക്ഷേത്രം, ബത്തേരി ഗണപതി ക്ഷേത്രം പള്ളിക്കുന്ന് ക്രിസ്ത്യൻ പള്ളി ,വാരാമ്പറ്റ മുസ്ലിം പള്ളി എന്നിവ ജില്ലയിലെ പ്രധാന ആരാധനാലയങ്ങളാണ്.
തിരുനെല്ലി ദക്ഷിണകാശി എന്നറിയപ്പെടുന്നു
സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതിവട്ടം
തിരുനെല്ലി ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് വിഷ്ണുവിനാണ്
വയനാട്ടിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി പഴശ്ശിരാജ
വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി കാരാപ്പുഴ
അമ്പലവയലിലാണ് ആദിവാസി ഹെറിറ്റേജ് മ്യൂസിയം
അപൂർവ ഇനത്തിൽ പെട്ട പക്ഷികൾക്ക് പ്രസിദ്ധമാണ് പക്ഷിപാതാളം
കുറുവാ ദ്വീപ് കബനി നദിയിൽ ആണ്
ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട് ബാണാസുരസാഗർ
കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത് ലക്കിടി
താമരശ്ശേരി ചുരം വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്നു
എടക്കൽ ഗുഹ വയനാട് ജില്ലയിലാണ്
പഴശ്ശി രാജാവിന്റെ ശവകുടീരം മാനന്തവാടിയിലാണ്
ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ല വയനാട്
കുറിച്ച്യകലാപം നടന്നവർഷം 1812
തമിഴ്നാടുമായും കർണാടകയുമായി അതിർത്തി പങ്കിടുന്ന താലൂക്ക് സുൽത്താൻബത്തേരി