മാർച്ച് 31 - പ്രത്യേകതകൾ


March 31- ചരിത്രസംഭവങ്ങൾ

1866 - സ്പാനിഷ് നാവികർ, ചിലിയിലെവാല്പരൈസോ തുറമുഖത്ത് ബോംബിട്ടു.

1889 - ഫ്രാൻസിലെ ഈഫൽ ഗോപുരംഉദ്ഘാടനം ചെയ്തു.

1917 - വെസ്റ്റ് ഇൻഡീസിലെ വെർജിൻ ദ്വീപ്, ഡെന്മാർക്കിൽ നിന്നും അമേരിക്ക25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി.

1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകർന്നു. 2000 പേരോളം കൊല്ലപ്പെട്ടു.

1946 - ഗ്രീസിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.

1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.

1966 - ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാകാശവാഹനമായ ലൂണാ 10സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.

1979 - മാൾട്ടാദ്വീപിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാൾട്ടാ സ്വാതന്ത്ര്യദിനം.

1994 - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ ആസ്ത്രെലപ്പിക്കസ് അഫാറെൻസിസ്-ന്റെ തലയോട് കണ്ടെത്തിയതായി നാച്വർ മാസികറിപ്പോർട്ട് ചെയ്തു.

1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെനിർമ്മിതിക്ക് വഴിതെളിച്ചു.