ഏപ്രിൽ 1 - പ്രത്യേകതകൾ



ചരിത്രസംഭവങ്ങൾ

1826 - സാമുവൽ മൊറെആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ്ക രസ്ഥമാക്കി.
1867 - സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി.
1924 - ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെഅഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു.‍ എങ്കിലും അദ്ദേഹത്തിന് ഒൻപതു മാസം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ.
1946 - മലേഷ്യയുടെ മുൻ‌രൂപമായ മലയൻ യൂണിയൻ രൂപവത്കരിക്കപ്പെട്ടു.
1948 - ഫറവോ ദ്വീപുകൾ ഡെന്മാർക്കിൽനിന്നും സ്വതന്ത്രമായി.
1950 - തിരുവനന്തപുരം റേഡിയോ നിലയം, ആകാശവാണിയുടെ ഭാഗമായി.
1949 - അയർലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികൾ ചേർന്ന് അയർലന്റ് റിപ്പബ്ലിക്ക് രൂപം കൊണ്ടു.
1951 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ്ഇന്ത്യൻ തപാലിന്റെ ഭാഗമായി.
1958 - എറണാകുളം ജില്ല രൂപവത്കരിച്ചു.
1965 - കെ.എസ്.ആർ.ടി.സി. സ്വയംഭരണ സ്ഥാപനമായി.
1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാസംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു.
1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു.
1979 - ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി.
1996 - കേരളത്തിൽ ചാരായംനിരോധിച്ചു.
2001 - യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബെദാൻ മിലോസെവിച്ച്യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുൻപാകെ കീഴടങ്ങി.
2004 - ഗൂഗിളിന്റെ ഇ-മെയിൽസംവിധാനമായ ജിമെയിൽപുറത്തിറക്കി.



ജന്മദിനങ്ങൾ

1889 - കെ.ബി. ഹെഡ്ഗേവാർആർ. എസ്. എസ് സ്ഥാപകൻ.
1929 - മിലൻ കുന്ദേരചെക്എഴുത്തുകാരൻ.


ചരമവാർഷികങ്ങൾ

2007 കേരളത്തിലെ പ്രശസ്തനായ വാസ്തു ശില്പ വിദഗ്ദ്ധൻ ലാറി ബേക്കർതിരുവനന്തപുരത്ത് അന്തരിച്ചു.


മറ്റു പ്രത്യേകതകൾ

വിഡ്ഢി ദിനം
ലോക പക്ഷിദിനം.
ഇന്ത്യയിൽ സാമ്പത്തിക വർഷാരംഭം.