നിശ്ശേഷം ഹരിക്കാൻ യോജ്യമായ സംഖ്യകൾ ഒറ്റനോട്ടത്തിൽ അറിയാനുളള കുറുക്ക് വഴി


🔲2 കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"ഒറ്റയുടെ സ്ഥാനത്ത് 0,2,4,6,8 ഇതിലേതെങ്കിലും വന്നാൽ ആ സംഖ്യയെ 2 കൊണ്ട് ഹരിക്കാം".
Eg: 2844. 2844/2 = 1422.
🔲3കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ ആകെ അക്കങ്ങളുടെ തുക 3 ന്റെ ഗുണിതമായാൽ ആ സംഖ്യയെ 3 കൊണ്ട് ഹരിക്കാം".
Eg: 2844 = തുക18. (3x6)
2844/3 = 948.
🔲4കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ ഒടുവിലെ രണ്ടക്കങ്ങൾ 4 നെറ് ഗുണിതമോ/00 മോ ആയാൽ ആ സംഖ്യയെ 4 കൊണ്ട് ഹരിക്കാം".
Eg: 2800 or 2844
2800/4=700. 2844/4= 711.
🔲5കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ അവസാന അക്കം 0 or 5 ആയാൽ ആ സംഖ്യയെ 5 കൊണ്ട് ഹരിക്കാം".
Eg: 2880 or 2885
2880/5=576. 2885/5 =577.
🔲6കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയെ 2,3 സംഖ്യകളാൽ ഹരിക്കാമെങ്കിൽ ആ സംഖ്യയെ 6 കൊണ്ടും ഹരിക്കാം".
Eg:7842. 7842/6= 1307.
🔲7 കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയുടെ അവസാന അക്കം ഇരട്ടിയാക്കി, ബാക്കി സംഖ്യയിൽ നിന്ന് കുറയ്ക്കുക. ഉത്തരം ഇരട്ട സംഖ്യയോ,ഒറ്റസംഖ്യയോ ആകുന്നതു വരെ കുറയ്ക്കണം. കിട്ടുന്ന Answer 7 ന്റെ ഗുണിതമാണെങ്കിൽ ആ സംഖ്യയെ 7 കൊണ്ട് ഹരിക്കാം".
Eg: 25879.
2587-18=2569. 256-18=238. 23-16= 7.
ഉത്തരം7. So ഏഴ് കൊണ്ട് നിശ്ശേഷം ഹരിക്കാം.
🔲8കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയുടെ അവസാന 3 അക്കങ്ങൾ 000മോ, 8 ന്റെ ഗുണിതമോ ആയാൽ ആ സംഖ്യയെ 8 കൊണ്ട് ഹരിക്കാം".
Eg: 2000 or 2888
2000/8=250. 2888/8=361.
🔲9കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ ആകെ അക്കങ്ങളുടെ തുക 9 ന്റെ ഗുണിതമായാൽ,ആ സംഖ്യയെ 9 കൊണ്ട് ഹരിക്കാം".
Eg:2844 = തുക 18. (9x2)
2844/9= 316.
🔲10കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"അവസാന അക്കം 0 എങ്കിൽ ആ സംഖ്യയെ 10 കൊണ്ട് ഹരിക്കാം".
Eg: 2880.
2880/10 = 288.