സംഖ്യാശ്രേണി



തന്നിരിക്കുന്ന സംഖ്യകൾ ഏത് ശ്രേണിയിൽ ആണ് അടുക്കിയിരിക്കുന്നതെന്ന് അവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ മനസ്സിലാക്കാവുന്നതാണ്.

ഉദാ:

1) 6, 8, 12, 7, 18, 6, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ 
a) 24  b) 5  c) 20  d) 4

Ans : a)24 ഇവിടെ തന്നിരിക്കുന്ന ശ്രേണി രണ്ടു ശ്രേണികൾ ഇടകലർന്ന് വരുന്ന രീതിയിലാണ്. ആദ്യ ശ്രേണി 6, 12, 18  എന്ന് പോകുമ്പോൾ രണ്ടാമത്തേത് 8 , 7 , 6 എന്ന രീതിയിൽ പോകുന്നു.

2) 4, 25, 64, __ അടുത്ത സംഖ്യ ഏത്? (LDC Trivandrum 2014)
a) 39   b)121  c) 81  d)100

Ans : b)121 ഇവിടെ തന്നിരിക്കുന്ന ശ്രേണിയിലെ അക്കങ്ങൾ ശ്രദ്ധിച്ചാൽ അവയെല്ലാം പൂർണ്ണ വർഗ്ഗങ്ങൾ ആണെന്ന് കാണാം. അതായത് 2², 5², 8² എന്ന രീതിയിൽ. ഇതിൽ 2, 5, 8 എന്നിവ ഒരു ശ്രേണിയിൽ ആണ്, അതായത് മൂന്ന്‌ വെച്ച് കൂടിയിട്ടാണ് അടുത്ത സംഖ്യ. അതിനാൽ അടുത്ത് വരേണ്ടത് 11. അതുകൊണ്ട് ഉത്തരം 11²=121 

3) സംഖ്യാശ്രേണിയിലെ അടുത്ത പദമേത്? 7, 12, 19, __(LDC Kottayam 2014)
a) 26   b)28   c)24   d)22

Ans : b)28 ഇവിടെ തന്നിരിക്കുന്ന ശ്രേണിയിലെ രണ്ടാമത്തെ അക്കം ആദ്യ അക്കത്തെക്കാൾ 5 കൂടുതലാണ്. എന്നാൽ മൂന്നാമത്തെ അക്കവും രണ്ടാമത്തെ അക്കവും തമ്മിലുള്ള വ്യത്യാസം 7 ആണ്. അതായത്, വ്യത്യാസങ്ങൾ ഒരു ശ്രേണിയിൽ ആണ്. 5, 7, 9 എന്നിങ്ങനെ. അതിനാൽ അടുത്ത പദം 19+9=28