തീവണ്ടി കണക്കുകൾ


ഓർത്തിരിക്കേണ്ട സൂത്രവാക്യങ്ങൾ:
Km/hr നെ m/s ആക്കാൻ = 5/18 കൊണ്ട് ഗുണിക്കുക.
സമയം കാണാൻ = ദൂരം/വേഗം.
ദൂരം കാണാൻ = സമയംxവേഗത.
വേഗത കാണാൻ = ദൂരം/സമയം.
────────────
1). 180 മീ നീളമുള്ള ഒരു ട്രെയിൻ 54 Km/h വേഗത്തിൽ ഓടുന്നു.പാതവക്കിലെ ഒരു പോസ്റ്റ് കടക്കാൻ തീവണ്ടിക്ക് എത്ര സെക്കന്റ വേണം?
ഇവിടെ 54 Km/h നെ m/s ആക്കണം;
54x5/18 = 15 m/s.
Time = Distance÷Speed = 180÷15
Ans= 12 Sec.
──────────────────────────────
2). 200 മീ നീളമുള്ള തീവണ്ടി 90 Km/h വേഗത്തിൽ ഓടുന്നു. 100 മീ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് വേണ്ട സമയമെന്ത്?
90x5/18 = 25 m/s.
ദൂരം = 200+100 = 300 മീ.
Time = Distance÷Speed. = 300÷25
Ans = 12 Sec.
──────────────────────────────
3).72 km/h ൽ ഓടുന്ന ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിന്റെ നീളമെന്ത്?
72x5/18 = 20m/s.
ട്രെയിന്റെ നീളം ചോദിച്ചാൽ 'ദൂരം' കാണാനുള്ള equation ഉപയോഗിക്കാം:
Distance = Time x Speed.
=10 x 20. Ans = 200 മീറ്റർ.
──────────────────────────────
4).150 മീ നീളമുള്ള ഒരു ട്രെയിന് വഴിയരുകിലെ പോസ്റ്റ് കടന്ന് പോകാൻ 10 സെക്കന്റ് എടുത്തു. If, 350 മീ നീളവുള്ള ഒരു പാലം കടക്കാൻ എത്ര സമയം വേണം?
Equation: Time = Distance/Speed.
ഇവിടെ ദൂരമെന്നത് 500 മീ ആണ്. but വേഗത തന്നിട്ടില്ല. അതാദ്യം കാണണം:
= 150 മീ നീളമുള്ള ട്രെയിൻ 10 Sec കൊണ്ട് പോസ്റ്റ് കടന്നു പോയി. Then ട്രെയിന്റെ വേഗത: 150/10 = 15 m/s.
ഇനി ആകെ ദൂരം: 150+350 = 500 മീ.
Answer = 500/15 = 33 1/3 Sec വേണം.
─────────────────────────────
🚇ഒരേദിശയിലും, എതിർദിശയിലും ഓടുന്ന തീവണ്ടി കണക്ക്.
━━━━━━━━━━━━━━━━━━━━━━
1). 150 മീ നീളമുള്ള ട്രെയിൻ 58 km/h ൽ ഓടുന്നു.4 km/hr ൽ അതേ ദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?
നീളം/ദൂരം = 150 മീ.
ഓടുന്നയാൾ ഒരേദിശയിലായതിനാൽ വേഗം = 58 - 4 = 54 km/hr.
=54x 5/18 = 15 m/s.
സമയം = ദൂരം/വേഗം. ;150/15
= Ans 10 Sec വേണം.
──────────────────────────────
2).180 മീ നീളമുള്ള ട്രെയിൻ 60km/hr ൽ ഓടുന്നു.3 km/hr ൽ എതിർദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?
നീളം/ദൂരം = 180 മീ.
ഓടുന്നയാൾ എതിർദിശയിലായതിനാൽ വേഗം = 60 + 3= 63 km/hr.
=63x 5/18 = 17.5 m/s.
സമയം = ദൂരം/വേഗം. ;180/17.5
= Ans 10 2/7 sec വേണം.