ജവഹർലാൽ നെഹ്റു




- 1889 നവംബര് 14-ന് മോത്തിലാല് നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മൂത്ത പുത്രനായി ജനിച്ചു
- വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹര്ത്തി സിംഗ് എന്നിവര് നെഹ്റുവിന്റെ സഹോദരിമാരാണ്
- നെഹ്റുവിന്റെ കുടുംബ വീടിന്റെ പേരാണ് ആനന്ദഭവന്
- നെഹ്റുവിന്റെ ജന്മഗൃഹമാണ് തീന്മൂര്ത്തി ഭവന്
- നെഹ്റുവിന്റെ ഭാര്യയുടെ പേരാണ് കമലാകൌള്
- ഋതുരാജന് എന്നാണ് നെഹ്റുവിനെ ടാഗോര് വിശേഷിപ്പിച്ചിരുന്നത്
- ഭയത്തിന്റെയും വെറുപ്പിന്റെയും മേല് വിജയം നേടിയ മനുഷ്യന് എന്നാണ് നെഹ്റുവിനെ വിന്സ്റ്റണ് ചര്ച്ചില് വിശേഷിപ്പിച്ചത്
- നാഷണല് ഹൊറാള്ഡ് എന്ന പത്രം നെഹ്റു ആരംഭിച്ചു.
- 1954 ജൂണ് 28-ന് നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൌ - എന് - ലായും രൂപം കൊടുത്ത കരാറാണ് പഞ്ചശീല കരാര്
- ഏഷ്യന് ഗെയിംസ് നടത്താന് മുന് കൈയെടുത്തത് നെഹ്റുവാണ്
- ദലൈലാമയ്ക്ക് ഇന്ത്യയില് രാഷ്ട്രീയാഭയം നല്കിയത് നെഹ്റുവാണ്
- 1965 മുതല് സര്ക്കാര് നല്കി വരുന്ന പുരസ്കാരമാണ് ജവഹര് ലാല് നെഹ്റു അന്തര്ദ്ദേശീയ ധാരണാ പുരസ്കാരം. 15 ലക്ഷം രൂപയാണ് അവാര്ഡ് തുക
- നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത മദര് തെരേസയാണ് (1969-ല്)
- ഇന്ത്യയെ കണ്ടത്തല്, ഇന്ത്യയില് 18 മാസം, വിശ്വചരിത്രാവലോകനം, സോവിയറ്റ് റഷ്യ, ഒരച്ഛന് മകള്ക്ക് അയച്ച കത്തുകള് എന്നിവ നെഹ്റുവിന്റെ കൃതികളാണ്
- ഇന്ത്യന് വിദേശ നയത്തിന്റെ ശില്പി നെഹ്റുവാണ്
- 1952 ജൂലൈ 24-ന് ഷേക് അബ്ദുള്ളയുമായി കാശ്മീര് കരാറില് ഒപ്പുവച്ചത് നെഹ്റുവാണ്
- ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി
- 1962 ല് ഇന്ത്യയില് ആദ്യത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റുവായിരുന്നു
- വെളിച്ചം പോയി എവിടെയും ഇരുട്ടാണ് എന്ന് ഗാന്ധിജി അന്തരിച്ചപ്പോള് പറഞ്ഞത് നെഹ്റുവാണ്
- ഏറ്റവും കൂടുതല് പ്രാവശ്യം ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ പ്രസിഡന്റായ വ്യക്തി നെഹ്റുവാണ്
- 1935 -ലെ ഗവ.ഓഫ് ഇന്ത്യാ ആക്ടിനെ നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനെയാണ് - ശക്തിയേറിയ ബ്രേക്കുള്ളതും എഞ്ചിന് ഇല്ലാത്തതുമായ യന്ത്രം എന്നാണ്
- ഗാന്ധിജി തന്റെ രാഷ്ട്രീയ പിന്ഗാമിയായി പ്രഖ്യാപിച്ചത് നെഹ്റുവിനെയാണ്
- അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യന് പ്രധാനമന്ത്രി
- ദേശീയ ബാലഭവന് രൂപീകരിച്ചത് നെഹ്റുവാണ്
- ഇന്ത്യന് ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് നെഹ്റുവാണ്
- സ്വതന്ത്ര ഇന്ത്യയില് നാണയത്തില് മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി
- അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങള് എന്നു വിശേഷിപ്പിച്ചത് നെഹ്റുവാണ്
- ഇന്ത്യന് പഞ്ചവത്സര പദ്ധതിയുടെ ആവിഷ്കര്ത്താവ് നെഹ്റുവാണ്
- ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷന്
- കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന് പ്രധാനമന്ത്രി നെഹ്റുവാണ്
- ശിവകാശിയെ കുട്ടി ജപ്പാന് എന്ന് വിശേഷിപ്പിച്ചത് നെഹ്റുവാണ്
- പാക്കിസ്ഥാന് സന്ദര്ശിച്ച ആദ്യത്തെ ഇന്ത്യന് പ്രധാനമന്ത്രി
- ഊട്ടിയെ മലകളുടെ റാണി എന്നു വിശേഷിപ്പിച്ചു
- എന്റെ ചിതാഭസ്മത്തില് നിന്ന് ഒരുപിടി ഗംഗാനദിയില് ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര് അധ്വാനിക്കുന്ന വയലുകളില് വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം - മരണപത്രത്തില് ഇപ്രകാരം എഴുതിയത് നെഹ്റുവാണ്
- രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് നെഹ്റുവാണ്
- കൃഷി പരാജയപ്പെട്ടാല് സര്ക്കാരും രാഷ്ട്രവും പരാജയപ്പെടും എന്നു പറഞ്ഞത് നെഹ്റുവാണ്
- 1959-ല് രാജസ്ഥാനിലെ നാഗൂരില് പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് നെഹ്റുവാണ്
- മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്നു വിശേഷിപ്പിച്ചു
- ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ ഇന്ത്യന് പ്രധാനമന്ത്രി നെഹ്റുവാണ്
- ശാന്തിവനം നെഹ്റുവിന്റെ സമാധി സ്ഥലമാണ്
- ആധുനിക ഇന്ത്യയുടെ ശില്പി
- ചാച്ചാ എന്നറിയപ്പെട്ടിരുന്ന നേതാവ് നെഹ്റുവാണ്
- 1961-ല് ഗോവയെ പോര്ട്ടുഗീസ് ഭരണത്തില് നിന്ന് മോചിപ്പിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റുവായിരുന്നു
- ഭാര്യയുടെ ഓര്മ്മയ്ക്കായി കോട്ടിന്റെ ബട്ടണില് റോസാപ്പൂ ചൂടിയിരുന്ന നേതാവ് നെഹ്റുവായിരുന്നു