എബ്രഹാം ലിങ്കണ്‍




- 1809 ഫെബ്രുവരി 12 നാണ് എബ്രഹാം ലിങ്കണ്‍ ജനിച്ചത്. (കൂട്ടുകാരെ ഇതേ ദിവസമാണ് പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനും ജനിച്ചത്. കേരളത്തില്‍ കുണ്ടറ വിളംബരം നടന്നതും ഈ വര്‍ഷമാണ്)-

ഇന്ത്യന്‍ തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്-

പോസ്റ്റ്മാസ്റ്റര് ആയി പ്രവര്ത്തിച്ച ശേഷം അമേരിക്കന് പ്രസിഡന്റായ വ്യക്തി-

മേരി ടോഡ് എബ്രഹാം ലിങ്കന്റെ ഭാര്യയാണ്-
ദി റെയില്‍ സ്പ്ലിറ്റര്‍ എന്നറിയപ്പെട്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ്-

അമേരിക്കയുടെ16 ാമത്തെ പ്രസിഡന്റ്-

ഹോണസ്റ്റ് ഏബ് എന്നറിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്-

പ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം എബ്രഹാം ലിങ്കന്റേതാണ്-
ഒരു ശത്രുവിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴി അയാളെ സുഹൃത്താക്കുക എന്നതാണ് എന്നു പറഞ്ഞു-

1865 -ല്‍ അവര്‍ അമേരിക്കന്‍ കസിന്‍സ് എന്ന നാടകം കണ്ടു കൊണ്ടിരിക്കുന്പോള് ജോണ്‍ വില്‍ക്സ് ബൂത്ത് എന്നയാളാണ് എബ്രഹാം ലിങ്കനെ വധിച്ചത്.-വധിക്കപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ്(വധിക്കപ്പെട്ട മറ്റ് അമേരിക്കന്‍ പ്രസിഡന്റുമാരെ കൂടി കൂട്ടുകാര്‍ ഓര്മ്മിച്ചു വയ്ക്കുക - ജെയിംസ് ഗാര്‍ഫീല്ഡ് (1881), വില്യം മക്കിന്‍ലി (1901), ജോണ്‍.എഫ്.കെന്നഡി (1963)-

വെടിയുണ്ടയെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് എന്നു പറഞ്ഞു-

കുറച്ചു പേരെ എല്ലാക്കാലവും വിഡ്ഢികളാക്കാം. എല്ലാവരേയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം. എല്ലാക്കാലത്തും വിഡ്ഢികളാക്കാന് ആര്ക്കും കഴിയില്ല - എന്നു പറഞ്ഞതും ഇദ്ദേഹമാണ്-

അമേരിക്കയില്‍ 1863-ല്‍ അടിമത്തം നിര്‍ത്തലാക്കി. അടിമത്തം നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് ലിങ്കനാണ്.