കലണ്ടർ മനഃപാഠമാക്കാം



ചുവടെയുള്ള 12 അക്ക സംഖ്യ നിങ്ങള്‍ മനഃപാഠമാക്കിയാല്‍ 2018ലെ കലണ്ടര്‍ നിങ്ങള്‍ തലക്കുള്ളിലാക്കി കഴിഞ്ഞിരിക്കുന്നു എന്നു ഉറപ്പിക്കാം.

144 025 036 146

ഈ പന്ത്രണ്ടക്ക സംഖ്യ പഠിച്ചു കഴിഞ്ഞെങ്കില്‍ താഴെപ്പറയുന്നത് ശ്രദ്ധിക്കൂ...

ഈ പന്ത്രണ്ടക്ക സംഖ്യയിലെ ഓരോ അക്കവും ഓരോ മാസങ്ങളെ യഥാക്രമം സൂചിപ്പിക്കുന്നു.

ജനുവരിക്ക്  1
ഫെബ്രുവരിക്ക് 4
മാര്‍ച്ചിന് 4
അങ്ങിനെ....
ഒക്ടോബറിന് 1
നവംബറിന് 4
ഡിസംബറിനോ...?

അതെ... 6.

ഇനി നിങ്ങള്‍ക്ക് വളരെ എളുപ്പം കലണ്ടറിലെ ഓരോ തിയ്യതിയും ഏത് ആഴ്ച്ചയില്‍ ആണെന്ന് കണ്ടെത്താം...

ഉദാഹരണത്തിന്,

2018 ഡിസംബര്‍ 25 എന്താഴ്ച്ചയാണ്?

Step 1: ഡിസംബറിനുള്ള സംഖ്യ കാണുക.

അതായത്, ഡിസംബര്‍ = 6

Step 2 : മാസത്തിനു കണ്ടെത്തിയ സംഖ്യയും തിയ്യതിയും തമ്മില്‍ കൂട്ടുക.

25+6 =31

Step 3 : കൂട്ടി കിട്ടുന്ന തുകയെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക.
(ഒരാഴ്ച്ചയില്‍ 7 ദിവസം ഉള്ളതുകൊണ്ടാണ് 7 കൊണ്ട് ഹരിക്കുന്നത്.)

31÷7, ശിഷ്ടം = 3

Step 4:

ശിഷ്ടം,

1 ആണെങ്കില്‍ ഞായര്‍
2 ആണെങ്കില്‍ തിങ്കള്‍
3 ആണെങ്കില്‍ ചൊവ്വ
4 ആണെങ്കില്‍ ബുധന്‍
5 ആണെങ്കില്‍ വ്യാഴം
6 ആണെങ്കില്‍ വെള്ളി
0 ആണെങ്കില്‍ ശനി

ഇതു പ്രകാരം നമ്മള്‍ 2018 ഡിസംബര്‍ 25 ചൊവ്വാഴ്ച്ച ആണെന്ന് നമ്മള്‍ കണ്ടെത്തിയിരിക്കുന്നു.

മറ്റൊരു ഉദാഹരണം നോക്കാം...

2018 ജൂലായ് 26 എന്താഴ്ച്ച?

26+ജൂലൈയുടെ സംഖ്യയായ 0 = 26
26÷7, ശിഷ്ടം = 5
അതായത്, 2018 ജൂലൈ 26 വ്യാഴാഴ്ച്ച.