മുഗൾ ചക്രവർത്തിമാർ


👑ബാബർ (1526-30)
━━━━━━━━━━━━━━
തിമൂറിഡ് വംശം എന്നറിയപ്പെടുന്നത്?
= മുഗൾവംശം.
സഹിറുദ്ദീൻ മുഹമ്മദ് എന്നറിയപ്പെടുന്നത്?
= ബാബർ.
ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾരാജാവ്?
=ബാബർ.
'പേർഷ്യൻഭാഷയിലെ കവി' എന്നറിയപ്പെടുന്നത്?
=ബാബർ.
ഡൽഹിയിൽ ആരംബാഗ് സ്ഥാപിച്ചതാര്?
=ബാബർ.
ആത്മകഥയിൽ 'ഞാൻ ഇന്ത്യക്കാരനല്ല'എന്ന് രേഖപ്പെടുത്തിയ മുഗൾ ചക്രവർത്തിയാര്?
= ബാബർ.
ബാബറിന്റെ ജീവചരിത്രം?
= ബാബർ നാമ.
കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?
= ബാബർ.
ഇന്ത്യയിൽ ആദ്യമായി 'പീരങ്കിപ്പട' ഉപയോഗിച്ചത്?
= ബാബർ.
👑ഹുമയൂൺ (1530-40).
━━━━━━━━━━━━━━
'നസിറുദ്ദീൻ മുഹമ്മദ്' ആരായിരുന്നു?
= ഹുമയൂൺ ചക്രവർത്തി.
പടിക്കെട്ടുകളിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?
= ഹുമയൂൺ.
'താജ്മഹലിന്റെ മുൻഗാമി' എന്നറിയപ്പെടുന്നത്?
= ഹുമയൂണിന്റെ ശവകുടീരം.
'ഭാഗ്യവാൻ' എന്നർത്ഥമുള്ള പേരുള്ള മുഗൾ ചക്രവർത്തിയാര്?
= ഹുമയൂൺ.
ഡൽഹിയിലെ ദിൻപന നഗരം നിർമ്മിച്ചതാര്?
= ഹുമയൂൺ.
👑അക്ബർ (1556-1605).
━━━━━━━━━━━━━━
ജലാലുദ്ദീൻ മുഹമ്മദ് ആരുടെ യഥാർത്ഥ നാമമാണ്?
= അക്ബർ.
അലഹാബാദ് നഗരത്തിന് ആ പേരിട്ടതാര്?
= അക്ബർ.
AD 1600ൽ ഈസ്റ്റിന്ത്യാകമ്പനി ലണ്ടനിൽ സ്ഥാപിതമാകുമ്പോൾ ഇന്ത്യൻ ഭരണാധികാരി?
= അക്ബർ.
ഒരേ സമയം പോപ്പും,രാജാവുമായിരുന്നത്?
= അക്ബർ.
'ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം' എന്നറിയപ്പെടുന്നത്?
= അക്ബറിന്റെ ഭരണകാലം.
മുഗൾ ചക്രവർത്തിമാരിൽ വൻതോതിൽ മന്ദിരനിർമ്മാണം തുടങ്ങിയത്?
= അക്ബർ.
അക്ബർ ഫത്തേപ്പുർ സിക്രി സ്ഥാപിച്ചത് എന്ന്?
=1569ൽ.ഗുരു സലിം ശിസ്തിയുടെ ഓർമ്മയ്ക്ക്.
അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്മാരകം?
=ബുലന്ദ് ദർവാസ. (ഫത്തേപ്പുർ സിക്രിയുടെ പ്രവേശനകവാടം)
'ചെങ്കല്ലിലെ ഇതിഹാസം'?
=ഫത്തേപ്പുർ സിക്രി.
ആരുടെ പ്രേരണയാലാണ് അക്ബർ ദിൻഇലാഹി എന്ന മതം സ്ഥാപിച്ചത്?
= അബുൾ ഫാസൽ.
വേട്ടയാടൽ പ്രധാന ഹോബിയായിരുന്ന രാജാവ്?
= അക്ബർ.
👑ജഹാംഗീർ (1605-1627).
━━━━━━━━━━━━━━━━━
'നൂറുദ്ദീൻ മുഹമ്മദ്' ആരുടെ പേരാണ്?
=ജഹാംഗീർ.
ജഹാംഗീറിന്റെ ആദ്യകാല പേര്?
= സലീം.
നീതിച്ചങ്ങല ഏർപ്പെടുത്തിയതാര്?
= ജഹാംഗീർ
മുഗൾ ചിത്രകലയുടെ സുവർണ കാലഘട്ടം?
= ജഹാംഗീറിന്റെ ഭരണകാലം.
പോർച്ചുഗീസുകാർ ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് ആരുടെ ഭരണകാലത്ത്?
=ജഹാംഗീറിന്റെ.
ശ്രീനഗറിലെ ഷാലിമാർ,നിഷാന്ത് പൂന്തോട്ടങ്ങൾ സ്ഥാപിച്ചതാര്?
=ജഹാംഗീർ
ജഹാംഗീറിന്റെ ശവകുടീരം എവിടെ?
=ലാഹോറിൽ.
ചിത്രകാരനായ മുഗൾ ചക്രവർത്തി?
=ജഹാംഗീർ.
👑ഷാജഹാൻ (1627-1658).
━━━━━━━━━━━━━━━━━━
ഷാജഹാന്റെ യഥാർത്ഥ പേര്?
=ഷഹാബുദ്ദീൻ മുഹമ്മദ്.
മുഗൾഭരണത്തിന്റെ സുവർണകാലം?
ഷാജഹാന്റെ ഭരണകാലം.
ഷാജഹാൻ പണിത നിർമ്മിതികൾ:
ഡൽഹിയിലെ ജുമാമസ്ജിദ്,ചെങ്കോട്ട,മോത്തി മസ്ജിദ്, ലാഹോറിലെ ഷാലിമാർ ഗാർഡൻ,ഡൽഹിയിലെ ഷാലിമാർ ബാഗ്.
ആലംഗീർ എന്നറിയപ്പെട്ടത്?
= ഷാജഹാൻ.
'മുഗൾ വംശത്തിലെ ദു:ഖപുത്രി' എന്നറിയപ്പെട്ടന്നതാര്?
= ഷാജഹാന്റെ മകൾ, ജഹനാരാ ബീഗം.
ലാഹോറിൽ ജനിച്ച മുഗൾ ചക്രവർത്തി?
=ഷാജഹാൻ.
നീതിച്ചങ്ങല നിർത്തലാക്കിയത്?
=ഷാജഹാൻ.
മുഗൾ സാമ്രാജ്യതലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?
=ഷാജഹാൻ.
'നിർമ്മിതികളുടെ രാജകുമാരൻ'?
=ഷാജഹാൻ.
👑ഔറംഗസീബ് (1658-1707).
━━━━━━━━━━━━━━━━━━━
'ജീവിച്ചിരിക്കുന്ന സന്യാസി' എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി?
= ഔറംഗസീബ്.
മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും സാമ്രാജ്യ വിസ്തൃതിയുള്ളതാർക്ക്?
= ഔറംഗസീബ്.
കൊട്ടാരത്തിൽ പാട്ടും,നൃത്തവും നിരോധിച്ചത്?
= ഔറംഗസീബ്.
അക്ബർ നിർത്തലാക്കിയ ജസിയ പുനരാരംഭിച്ചത്?
= ഔറംഗസീബ്.
ഡക്കാൻ നയം നടപ്പിലാക്കിയത്?
= ഔറംഗസീബ്.
'സിന്ദ് പീർ' എന്നറിയപ്പെട്ടത്?
= ഔറംഗസീബ്.
കടൽക്കൊള്ളക്കാരിൽ നിന്ന് ബംഗാൾ ഉൾക്കടലിലെ സന്ദീപ് ദ്വീപ് പിടിച്ചെടുത്തത്?
= ഔറംഗസീബ്.
സതി നിരോധിച്ച മുഗൾ ചക്രവർത്തി?
= ഔറംഗസീബ്.
ശിവജിയുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?
= ഔറംഗസീബ്.
ഡൽഹിയിലെ മോത്തി മസ്ജിത് നിർമ്മിച്ചതാര്?
= ഔറംഗസീബ്.