സാമൂഹിക ക്ഷേമ പദ്ധതികള്‍



➡ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -
 ✅ ശ്രുതി തരംഗം

➡അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
✅ സ്നേഹ സ്പർശം

➡65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി
✅ വയോമിത്രം

➡അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
✅ സനാഥ ബാല്യം

➡വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -
✅ മംഗല്യ

➡കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -
✅ തൻ്റേടം (കോഴിക്കോട്)
സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം

➡വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -
✅ താലോലം

➡കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -
✅ ഉഷസ്

➡ മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി -
✅ ചിസ് പ്ലസ്

➡അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -
✅ ശരണ്യ

➡അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -
✅ ആശ്രയ

➡AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -
✅ ആയുർദളം

➡ സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -
 ✅ ബാലമുകുളം

➡ സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി -
✅സീതാലയം

➡ കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -
✅യെസ് കേരള

➡ ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി
✅ പ്രൊജക്ട് ആരോ

➡പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം
✅വൺ ഡെ ഹോം

➡നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി
✅ഗുരുശിഷ്യ പരമ്പര യോജന

➡കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി
✅ജീവദായിനി

➡നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി
✅ ഉഷസ്

➡പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി
✅take a break

➡ കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി
✅ സ്വജൽ ധാര
്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി ✅ മണ്ണെഴുത്ത്

➡നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി
✅എല്ലാവരും പാടത്തേക്ക്

➡ ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി
✅ജിയോപാഴ്സി

➡വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
✅ മംഗല്യ

➡പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി
✅ take a break

➡കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി
✅operation സുലൈമാനി

➡ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി
✅ operation കുബേര

➡കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി
✅ സുകൃതം

➡കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി
 ✅ സുബോധം

➡HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി
✅ സ്നേഹപൂർവം