കണ്ണുകൾ




1. നേത്രഗോളത്തിന് എത്ര പാളികൾ ഉണ്ട്?
- മൂന്ന്
2.നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി
- ദൃഢപടലം (Sclera)
3. ദൃഢപടലത്തിൻറ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു.
- കോർണിയ
4. നേത്രഗോളത്തിൻറ മധ്യപാളി ഏത്?
- രക്തപടലം (Choroid)
5. കണ്ണിനുള്ളിൽ പ്രകാശപ്രതിഫല നം തടയുന്ന പാളി.
- രക്തപടലം
6. കോർണിയയ്ക്കു പിന്നിലുള്ള രക്ത പടലത്തിൻറ വൃത്താകൃതിയി ലുള്ള ഭാഗം
- ഐറിസ് (Iris)
7. ഐറിസ്സിന് നിറം നല്കുന്ന വർണകം
- മെലാനിൻ
8. കണ്ണിലെ ലെൻസ് ഏതുതരത്തിൽ പെടുന്നു?
- കോൺവെക്സ് ലെൻസ് (ഉത്തലലെൻസ്)
9. കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായി - ക്കുന്ന പേശികൾ.
- സീലിയറി പേശികൾ
10. കണ്ണിലെ ആന്തരപാളി
- ദൃഷ്ടിപടലം (Retina)
11. വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി
- റെറ്റിന
12. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദഷ്ടിപടലത്തിലെ കോശങ്ങൾ
- റോഡ്കോശങ്ങൾ
13. മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ
- റോഡകോശങ്ങൾ
14. നിറങ്ങൾ കാണാനും തീവ്രപ്രകാ ശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ
- കോൺകോശങ്ങൾ
15. കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം
- പീതബിന്ദു
16. കോൺകോശങ്ങൾ ഏറ്റവും കുടുതൽ കാണുന്ന ബിന്ദു
- പീതബിന്ദു
17. വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപപ്പെടുന്ന ബിന്ദു
- പീതബിന്ദു
18. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)
- അന്ധബിന്ദു
19. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ?
- അന്ധബിന്ദു
20. റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ പ്രത്യേകതകൾ
- ചെറുത്. തലകീഴായത്
21. റോഡുകോശങ്ങളിലെ വർണകം
- റൊഡോപ്സിൻ
22. കോൺകോശങ്ങളിലെ വർണകം
- ഫോട്ടോപ്സി
23, വ്യക്തമായ കാഴ്ചയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ അകലം
- 25 സെൻറീമീറ്റർ



നേത്രരോഗങ്ങൾ

1. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറയുന്ന രോഗം
- നിശാന്ധത
2. നിശാന്ധതയ്ക്ക് കാരണമാവുന്നത് -ഏതു വിറ്റാമിൻറ അപര്യാപ്തത യാണ്.
- വിറ്റാമിൻ എ
3. വൃദ്ധരിൽ നേത്രലൈൻസ് അതാര്യ മാവുന്ന രോഗം
- തിമിരം (Catract)
4. ലെൻസിൻറ ഇലാസ്തികത നഷ്ട പ്പെടുന്നതുമുലം അടുത്തുള്ള വ സൂക്കളെ കാണാൻ കഴിയാത്ത അവസ്ഥ
- പ്രസ് ബയോപ്പിയ
5. പ്രായമായവരിൽ പ്രസ് ബയോ പിയ പരിഹരിക്കാൻ ഉപയോഗി ക്കുന്ന ലെൻസ്
- കോൺവെക്സ് ലെൻസ്
6. കണ്ണിൽ മർദം വർധിക്കുന്ന രോഗാവസ്ഥ
- ഗ്ലോക്കോമ
7. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ള തിനെ കാണാൻ കഴിയാത്തതു - മായ കാഴ്ചവൈകല്യം
- ഹ്രസ്വദൃഷ്ടി (Myopia)
8. മയോപ്പിയയ്ക്ക് കാരണമെന്ത്?
- നേത്രഗോളത്തിന്റെ നീളം കൂടുന്നത്
9. മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
- കോൺകേവ് ലെൻസ്
10. ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിന കാണാൻ കഴിയാത്തതു മായ കാഴ്ചവൈകല്യം.
- ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോ പ്പിയ)
11. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
- കോൺവെക്സ് ലെൻസ്