നവംബർ 6



*ചരിത്രസംഭവങ്ങൾ*

    1844 - ഡൊമിനിക്കൻ റിപബ്ലിക്‌ ഹയ്തിയിൽനിന്നും സ്വതന്ത്രമായി.

 1860 - ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

 1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ ജയിലിലടച്ചു.

 1935 - എഡ്വിൻ ആംസ്ട്രോങ്ങ് ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നിൽ ഫ്രീക്വൻസി മോഡുലേഷൻ വഴി റേഡിയോ സം‌പ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.

 1962 - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.

 1991 - ഇറാക്കി പട്ടാളം തീ വെച്ച കുവൈറ്റിലെ 600ൽ പ്പരം എണ്ണക്കിണറുകളിലെ തീ അണക്കപ്പെട്ടു.

 1998 - ഹ്യൂഗോ ഷാവെസ് വെനിസ്വെലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
 
 *ജന്മദിനങ്ങൾ*
    1661 - ചാൾസ് രണ്ടാമൻ ( സ്പെയിൻ രാജാവ്)

 1814 - അഡോഫ് സാൿസ് - (സാൿസഫോൺ കണ്ടുപിടിച്ച വ്യക്തി)

 1860 - ഇഗ്‌നാസി ജാൻ പഡേറാസ്കി - (മുൻ പോളണ്ട് പ്രധാനമന്ത്രി)

 1860 - ജയിംസ് നെയ്‌സ്മിത്ത് - (ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ച വ്യക്തി)

 1946 - സാലി ഫീൽഡ് - (നടി)

 1949 - നിഗൽ ഹാവേർസ് -(നടൻ)

 1955 - മറിയ ഷ്രിവർ - (പത്രപ്രവർത്തക)

 1970 - ഏതൻ ഹാക്കേ - (നടൻ)

  *ചരമവാർഷികങ്ങൾ*

    1406 - ഇന്നസൻറ് ഏഴാമൻ മാർപ്പാപ്പ.

 1796 - കാതറീൻ ദ ഗ്രേറ്റ് - (റഷ്യൻ രാജ്ഞി)

 1972 - മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കർ

 1893 - പീറ്റർ ഇല്ലിച്ച് തൈക്കോവിസ്ക്കി - (സംഗീതം ചിട്ടപ്പെടുത്തൽ പ്രമുഖൻ)