ചെവി


1. ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്ക് നയിക്കുന്ന കർണഭാഗം? 
- ചെവിക്കുട (Pinna) 
2. ബാഹ്യകർണം അവസാനിക്കുന്നത്എവിടെ? -കർണപടം 
3. മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ?
- മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ്
4. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപ്പിസ്
5. ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്ന ആന്തരകർണത്തിലെ ഭാഗം? 
-കോക്ലിയ 
6. മധ്യകർണത്തിലെ മർദം ക്രമീക രിക്കാൻ സഹായിക്കുന്ന നാളിലെ 
- യുസ്റ്റേക്യൻ നാളി 
7. മനുഷ്യകർണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം? 
-
8.കോക്ലിയയിൽ എവിടെയാണ് ശബ്ദ ഗ്രാഹികൾ സ്ഥിതിചെയ്യുന്നത്? 
- ഓർഗൻ ഓഫ് കോർട്ടി 
9. ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന ആന്തരകർണത്തി ലെ ഭാഗങ്ങൾ 
- അർധവൃത്താകാരക്കുഴലുകൾ ,വെസ്റ്റിബൂൾ 
10. അർധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം 
- എൻഡോലിംഫ് 
11. മനുഷ്യകർണത്തിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവത്തിൽ 
- 20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ്
12. 20 ഹെർട്സിൽ താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു ?  
-ഇൻഫ്രാസോണിക് 
13. 20 കിലോഹെർട്സിൽ കൂടുതലുള്ളശബ്ദം അറിയപ്പെടുന്നത്? 
- അൾട്രാസോണിക് 
14. അഞ്ചുവയസ്സിൽ താഴെയുള്ള ശ്രവണശേഷിയില്ലാത്ത കുട്ടികളിൽ കോക്ലിയ മാറ്റിവെക്കലിനായുള്ള കേരള സർക്കാർ പദ്ധതി ഏത്?
- ശ്രുതിതരംഗം

പഠനശാഖകൾ
ചെവിയെക്കുറിച്ചുള്ള പഠനം
★ ഓട്ടോളജി
കേൾവിയെകുറിച്ചുള്ള പഠനം

★ ഓടിയോളജി