ഒരേ ദിശയില്‍ സമാന്തരമായി സഞ്ചരിക്കുന്ന രണ്ടു തീവണ്ടികള്‍ ഒന്ന് മറ്റൊന്നിനെ കടന്നു പോകാന്‍ എടുക്കുന്ന സമയം കണ്ടെത്താന്‍ ചോദിക്കാറുണ്ട് .
അത് ഇങ്ങനെയാണ്...
( L1 +L2 ) / (S1- S2)
L1, L2 = തീവണ്ടികളുടെ നീളം ( Length )
S1, S2 = വേഗത ( Speed )
ഇത്രയും കാര്യമേ ഉള്ളൂ... ഒട്ടും സങ്കീര്‍ണ്ണം ആക്കാതെ ലളിതമായി മനസ്സിലാക്കാന്‍ ശ്രമിക്കൂ...
ഈ ഒരു ഉദാഹരണം കാണുമ്പോള്‍ കൂടുതല്‍ മനസ്സിലാകും.
ഒരേ ദിശയില്‍ സമാന്തരമായി സഞ്ചരിക്കുന്ന 100 മീറ്ററും 120 മീറ്ററും നീളമുള്ള രണ്ടു തീവണ്ടികളുടെ വേഗത യഥാക്രമം 72 km/hr ഉം 54 km/hr ഉം ആണ് . ഇതില്‍ വേഗം കൂടിയ തീവണ്ടി വേഗത കുറഞ്ഞ തീവണ്ടിയെ കടന്നു പോകാന്‍ എത്ര സമയം എടുക്കും. ?
ചെയ്യുന്ന വിധം നോക്കൂ..
( L1 +L2 ) / (S1- S2)
( 100+120) / (72-54)
= 220 മീറ്റര്‍ /18 km/hr
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഓര്‍മ്മ ഉണ്ടല്ലോ.?
എന്താണ്..?
ചോദ്യത്തില്‍ രണ്ടു യൂണിറ്റുകള്‍ വന്നിരിക്കുന്നു . നീളം മീറ്ററിലും വേഗത കിലോ മീറ്ററിലും ആയതിനാല്‍ ഇതിനെ ഒരു യൂണിറ്റിലേക്ക് മാറ്റണം.
18 km/ hr നെ m/sec ലേക്ക് മാറ്റുക.
അതെങ്ങനെ ആണെന്ന് മുമ്പ് പഠിചതാണല്ലോ .. മറന്നവര്‍ ഒരിക്കല്‍ കൂടി ആ ഭാഗം നോക്കുക.
18 km/ hr നെ m/sec ലേക്ക് മാറ്റാന്‍
18 നെ 5/18 കൊണ്ട് ഗുണിച്ചാല്‍ മതി .
= 5 m /sec എന്ന് കിട്ടും.
ഇനി ബാക്കി ചെയ്യുക
220/5 = 44 സെക്കന്റ്