ഒരു നിശ്ചിത നീളമുള്ള ട്രയിൻ ഒരു നിശ്ചിത ബിന്ദുവിനേയോ ഇലക്ട്രിക് പോസ്റ്റിനേയോ ആളിനെയോ കടന്നു പോകുവാൻ എടുക്കുന്ന സമയം എത്രയാണെന്ന് ചോദിക്കാറുണ്ട് ..
വളരെ എളുപ്പത്തിൽ ഇതിന്റെ ഉത്തരം കണ്ടെത്താം
സമയം = ദൂരം / വേഗത ആണെന്ന് ഇന്നലെ പഠിച്ചല്ലോ. ഇവിടെ ദൂരമായി ട്രയിനിന്റെ നീളം എടുക്കുക. അതിനെ വേഗത കൊണ്ട് ഹരിക്കുക. ഉത്തരം റെഡി.
ഇനി, ഒരു ട്രയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ കടന്നു പോകാൻ സഞ്ചരിക്കേണ്ട ദൂരം എത്ര ?
ഉത്തരം: ട്രയിനിന്റെ നീളം എത്രയാണോ അതായിരിക്കും ദൂരം.
ഇത് മനസിലായല്ലോ ??
ഇനി ട്രയിൻ ഒരു പാലത്തിനെയോ പ്ലാറ്റ്ഫോമിനെയോ മറ്റൊരു ട്രയിനിനെയോ കടന്നു പോകുമ്പോൾ ദൂരമായി രണ്ട് നീളവും കൂട്ടി എടുക്കുക.
മനസിലായില്ലല്ലേ .?
ഈ കണക്ക് നോക്കൂ..
36 km/hr വേഗതയിൽ സഞ്ചരിക്കുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രയിനിന് 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം ?
സമയം = ദൂരം/വേഗത
ദൂരം = രണ്ട് നീളവും കൂട്ടിയെടുക്കുക.
= 100 + 80 = 180 m
വേഗത = 36 km/ hr
ഇന്നലെ പറഞ്ഞ ഒരു കാര്യം ഓർക്കുന്നുണ്ടല്ലോ ? ഒരു ചോദ്യത്തിൽ തന്നെ രണ്ട് സമയ യൂണിറ്റുകൾ വന്നാൽ അതിനെ ആദ്യം ഒരേ യൂണിറ്റാക്കി മാറ്റണം.
ഇവിടെ ദൂരം മീറ്ററിലും വേഗത കിലോ മീറ്ററിലും തന്നിരിക്കുന്നത് ശ്രദ്ധിച്ചോ ?
എങ്കിൽ കിലോ മീറ്ററിനെ നമുക്ക് മീറ്ററിലേക്ക് ആദ്യം മാറ്റാം..
36 km/hr നെ m/Sec ആക്കുക .
ചിലത് കാണാതെ പഠിച്ചു വെക്കണമെന്നും ഇന്നലെ പറഞ്ഞിരുന്നു. ഓക്കെ, അതുപോകട്ടെ
36 x 5 / 18 = 10 m/Sec എന്ന് കിട്ടും.
ഇനി സൂത്രവാക്യം പ്രയോഗിക്കൂ..
സമയം = ദൂരം/ വേഗത
= 180/10 = 18 സെക്കന്റ് എന്ന് കിട്ടും.