ദൂരം - വേഗത - സമയം Part-1



താഴെ നൽകിയിരിക്കുന്ന സൂത്രവാക്യം അതേ ദൃശ്യമായി തന്നെ മനസിൽ പതിപ്പിക്കുക. 




"ദൂ വേ സ " എന്ന് എളുപ്പത്തിൽ ഓർത്ത് വയ്ക്കാം.

ദൂരം = വേഗത X സമയം
വേഗത = ദൂരം / സമയം
സമയം = ദൂരം / വേഗത 



സാധാരണ വേഗതയുടെ യൂണിറ്റ് km/hr , m/Sec എന്നീ യൂണിറ്റുകളിലാണ് പറയാറുള്ളത്. 

Km/hr എന്നാൽ എന്താണെന്ന് അറിയാമല്ലോ അല്ലേ ? 
അറിയാൻ വയ്യാത്തവർ ഉണ്ടെങ്കിൽ നോക്കൂ..

ഒരു കാർ 70 കിലോമീറ്റർ സ്പീഡിൽ ആണ് സഞ്ചരിക്കന്നത് എന്ന് പറഞ്ഞാൽ അതിന്റെ വേഗത = 70 km/hr (അതായത് 1 മണിക്കൂറിൽ വാഹനം സഞ്ചരിക്കുന്ന ദൂരം ) 

അത്രേയുള്ളൂ .

അതുപോട്ടെ.,
കാര്യത്തിലേയ്ക്ക് വരാം.

ചിലപ്പോൾ ഒരേ ചോദ്യത്തിൽ തന്നെ വ്യത്യസ്ത സമയ യൂണിറ്റുകൾ തന്നാൽ അവയെ ഏതെങ്കിലും ഒരു യൂണിറ്റിലേയ്ക്ക് കൊണ്ടു വന്നിട്ട് വേണം ക്രീയ ചെയ്യാൻ.
അത് ഈ മേഖലയിലെ അടിസ്ഥാന പാഠമായതിനാൽ അത് മനപാഠമാക്കിയേ പറ്റൂ.

Km/hr നെ m/sec ആക്കാൻ 5/18 കൊണ്ട് ഗുണിക്കണം.

m/Sec നെ km/hr ആക്കാൻ 18/5 കൊണ്ട് ഗുണിക്കണം.

Km/hr നെ m/min ആക്കാൻ 50/3 കൊണ്ട് ഗുണിക്കണം.

m/min നെ km/hr ആക്കാൻ 3/50 കൊണ്ട് ഗുണിക്കണം.

ഒരെണ്ണം കൂടി...

m/min നെ m/Sec ആക്കാൻ 1/60 കൊണ്ട് ഗുണിക്കണം.

m/Sec നെ m/min ആക്കാൻ 60 കൊണ്ട് ഗുണിക്കണം.


ഇന്ന് എല്ലാവരും ഇത്രയും സൂത്രവാക്യങ്ങൾ മനപാഠമാക്കണം.