കണ്ണും ലെൻസും


 വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ?
*വർണാന്ധത.  ഡാൽട്ടണിസം എന്നും പേരുണ്ട്*

കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ?
*കെരാറ്റോപ്ലാസ്റ്റി*

വിറ്റാമിൻ  A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ ?
*നിശാന്ധത*

പ്രായം കൂടുംതോറും ലെൻസിന്റെ ഇലാസ്തികത കുറയുന്ന അവസ്ഥ ?
*പ്രസ്സ് ബയോപ്പിയ*

ലെൻസിന്റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ ?
*തിമിരം*(CATARACT)

നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ ?
*ചെങ്കണ്ണ്*

കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
*ലൈസോസൈം*

വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്റെ ന്യൂനത ?
*ദീർഘ ദൃഷ്ടി  അഥവാ ഹൈപ്പർ മെട്രോപ്പിയ*

ദീർഘ ദൃഷ്ടിയിൽ വസ്തുവിന്റെ പ്രതിബിമ്പം എവിടെ പതിക്കുന്നു ?
*റെറ്റിനയുടെ പിന്നിൽ*

അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതു മായാ കണ്ണിന്റെ ന്യൂനത ?
*ഹൃസ്വദൃഷ്ടി അഥവാ മയോപ്പിയ*

ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു?
*റെറ്റിനയുടെ മുൻപിൽ*

വെള്ളെഴുത്തിനു കാരണം എന്താണ്?
*പ്രായം കൂടുതോറും കണ്ണിന്റെ നികട ബിന്ദുവിലേക്കുള്ള  ദൂരം കൂടുന്നത്*

പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?
*വെള്ളെഴുത്തു*

കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത?
*വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)*

ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതു ?
*സംവ്രജന ലെൻസ് അഥവാ കോൺവെക്സ് ലെൻസ്*

ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ് ?
*കോൺകേവ് ലെൻസ്*

വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ് ?
*സംവ്രജന ലെൻസ് അഥവാ കോൺവെക്സ് ലെൻസ്*

വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ് ?
*സിലിൻഡ്രിക്കൽ ലെൻസ്*

ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?
*ബൈ ഫോക്കൽ ലെൻസ്*

വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?
*25 സെന്റി മീറ്റർ*

കണ്ണിന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതി ഭിംബത്തിന്റ സ്വഭാവം ?
*യഥാർത്ഥവും തല കിഴായതു*

കണ്ണിലെ  ലെൻസ് ഏതു തരത്തിൽ ഉള്ളതാണ് ?
*കോൺവെക്സ്*

ഒരു ലെൻസിന്റെ പ്രകാശ കേന്ദ്രത്തിനും മുഖ്യ ഫോക്കസ്സിനും ഇടയിൽ ഉള്ള അകലത്തെ എന്ത് വിളിക്കുന്നു ?
*ഫോക്കസ് ദൂരം*