സാധാരണ വർഷങ്ങളിൽ 52 ആഴ്ചയും ഒരു അധിക ദിവസവും ഉണ്ടാകും. ഒരു സാധാരണ വർഷത്തിൽ ആദ്യ ദിവസവും അവസാന ദിവസവും ഒരേ ദിവസമായിരിക്കും.
അധിവർഷങ്ങളിൽ ആദ്യ ദിവസവും അവസാന ദിവസവും തമ്മിൽ ഒരു ദിവസത്തിൻറെ വ്യത്യാസം ഉണ്ടായിരിക്കും.
അധിവർഷം നാലിന്റെയോ 400 ൻറെയോ ഗണിതം ആയിരിക്കും. 400 കൊണ്ട് ഹരിക്കാവുന്ന അധിവർഷങ്ങളുടെ ഡിസംബർ 31 എല്ലായ്പ്പോഴും ഞായറാഴ്ച ആയിരിക്കും.
ഒരു നൂറ്റാണ്ടിൽ (100 വർഷത്തിൽ) 76 സാധാരണ വർഷവും 24 അധിവർഷവും ഉണ്ടാകും.
എല്ലാ വർഷവും മാർച്ച്-നവംബർ, ഏപ്രിൽ-ജൂലൈ, സെപ്റ്റംബർ-ഡിസംബർ എന്നീ മാസങ്ങളിൽ ദിവസങ്ങൾ ഒരു പോലെ ആയിരിക്കും. ഉദാഹരണത്തിന് ഈ വർഷം (2017) മാർച്ച് 15 ബുധനാഴ്ച്ച ആയതിനാൽ നവംബർ 15 ഉം ബുധൻ ആയിരിക്കും. ഏപ്രിൽ 3 തിങ്കളാഴ്ച ആയതിനാൽ ജൂലൈ 3 ഉം തിങ്കൾ ആയിരിക്കും.
മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പരീക്ഷയിൽ വന്നിട്ടുള്ള ചില ചോദ്യങ്ങൾ നോക്കാം.
1) 2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും? (LDC Idukki 2014)
a) ഞായർ b) തിങ്കൾ c) ശനി d) വെള്ളി
Ans : c) ശനി
2014 സാധാരണ വർഷം ആയതിനാൽ ഫെബ്രുവരിയിൽ 28 ദിവസം.
28 നെ ഏഴുകൊണ്ട് ഹരിച്ചാൽ ശിഷ്ടം പൂജ്യം. അതിനാൽ മാർച്ച് 1, ഫെബ്രുവരി ഒന്നിൻറെ അതേ ദിവസം തന്നെ ആയിരിക്കും.
2) 2012 ഒക്ടോബർ 1 തിങ്കളാഴ്ച്ചയാണ് എന്നാൽ നവംബർ 1 ഏത് ദിവസം ആയിരിക്കും? (LDC Ernakulam 2014)
a) ചൊവ്വ b) ബുധൻ c) വ്യാഴം d) വെള്ളി
Ans : c) വ്യാഴം
ഒക്ടോബറിൽ 31 ദിവസം.
31 \7 : ശിഷ്ട്ടം 3
തിങ്കൾ കഴിഞ്ഞുള്ള മൂന്നാമത്തെ ദിവസം വ്യാഴം.
3) 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ആണെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക് ദിനം ഏത് ദിവസം ആയിരിക്കും? (LDC Pathanamthitta 2014)
a) തിങ്കൾ b) ചൊവ്വ c) ഞായർ d) ബുധൻ
Ans : d) ബുധൻ
ഡിസംബർ 31 നും ജനുവരി 26 നും ഇടയിൽ 26 ദിവസങ്ങൾ.
26\7 : ശിഷ്ടം 5 കിട്ടും.
ചൊവ്വ കഴിഞ്ഞ് അഞ്ചാമത്തെ ദിവസം : ഞായർ
3) 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ആണെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക് ദിനം ഏത് ദിവസം ആയിരിക്കും? (LDC Pathanamthitta 2014)
a) തിങ്കൾ b) ചൊവ്വ c) ഞായർ d) ബുധൻ
Ans : d) ബുധൻ
ഡിസംബർ 31 നും ജനുവരി 26 നും ഇടയിൽ 26 ദിവസങ്ങൾ.
26\7 : ശിഷ്ടം 5 കിട്ടും.
ചൊവ്വ കഴിഞ്ഞ് അഞ്ചാമത്തെ ദിവസം : ഞായർ