ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത്
ജ്ഞാനപീഠം നേടിയ മലയാളികൾ
ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ് അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980)
തകഴി ശിവശങ്കരപ്പിള്ള (1984)
എം.ടി. വാസുദേവൻ നായർ (1995)
ഒ.എൻ.വി. കുറുപ്പ് (2007)
തകഴി ശിവശങ്കരപ്പിള്ള (1984)
എം.ടി. വാസുദേവൻ നായർ (1995)
ഒ.എൻ.വി. കുറുപ്പ് (2007)