x ആളുകളുള്ള ഒരു ക്യൂവിൽ സ്ഥാനം മുകളിൽ നിന്നും y ആമതും ആണെങ്കിൽ താഴെനിന്നുള്ള സ്ഥാനം (x-y)+1 ആയിരിക്കും.
ഉദാ:
1) രാജു ഒരു വരിയിൽ മുന്നിൽ നിന്നും 13 ആമതും പിന്നിൽ നിന്നും എട്ടാമതും ആണ്. എന്നാൽ ആ വരിയിലെ ആകെ ആളുകളുടെ എണ്ണം (LDC Kottayam 2014)
a) 21 b) 20 c) 19 d) 22
Ans : b) 20
13+8-1=20
ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ തുക : 1+2+.....+n = (n x (n+1))\2
ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക : 1+3+5+....+(2n-1) = n²
ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക : 2+4+6+....+2n = n(n+1)
ഉദാ:
തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100?
a) 9 b) 10 c) 8 d) 11 (LDC Ernakulam 2014)
Ans : b) 10
ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക : 1+3+5+....+(2n-1) = n²=100
അതായത് n = 10