ശാസനങ്ങൾ


🔹"സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു.
🔲1. വാഴപ്പിള്ളി ശാസനം (AD 832).
─────────────────────────
🔹കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty).
🔹മലയാളലിപിയിലുള്ള ആദ്യ ശാസനം.
🔹"നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം.
🔹ചെമ്പ് പാളിയിലുള്ള ശാസനം.
🔹രാജശേഖരവ'മ്മൻ തയ്യാറാക്കി.("പരമേശ്വര ഭട്ടാരകൻ"എന്ന് ഈ ശാസനത്തിൽ.)
🔹ചേരരാജാക്കൻമാരുടെ കേരളത്തിൽ നിന്ന് ലഭിച്ച ആദ്യശാസനം.
🔹കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം.
🔹"വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം".
🔲2.തരിസാപിള്ളിശാസനം (AD 849).
─────────────────────────
🔹കേരളത്തിലെ അടിമവ്യവസ്ഥ തെളിയിക്കുന്ന ശാസനം.
🔹"കോട്ടയം ചെപ്പേട്ടുകൾ"
🔹തയ്യാറാകിയത്: ചേരരാജാവ്,സ്ഥാണു രവിവ'മ്മയുടെ മന്ത്രി അയ്യനടി തിരുവടികൾ.
🔹ഈശോസപിർ എന്ന ക്രിസ്ത്യൻ വ്യാപരിക്ക് എഴുതിയത്.
(തരിസാപിള്ളി = കൊല്ലം)
🔲3. ഹജൂർ ശാസനം (AD 866).
─────────────────────
🔹പ്രാചീനകേരളത്തിലെ വിദ്യാപീഠങ്ങളെ പറ്റി പരാമർശിക്കുന്നു.
🔹ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.
🔲4.ചോക്കൂർ ശാസനം (AD 923).
────────────────────────
🔹കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
🔹ഗോദരവിവ'മ്മൻ തയ്യാറാകിയത്.
🔲5. പാലിയം ശാസനം (AD 925).
──────────────────────
🔹ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി.
🔹പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.
🔲6. മാമ്പിളളി ശാസനം (AD 974).
────────────────────────
🔹വേണാട് രാജാവ് ശ്രീവല്ലഭൻകോത തയ്യാറാക്കിയത്.
🔹കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം.
🔹പഴയ വേണാട്ചരിത്രത്തിന്റെ ചിത്രം വ്യക്തമാക്കുന്നശാസനം.
🔹"ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഭൂസ്വത്തു് ദാനം ചെയ്യുന്ന രേഖയാണിത് ".
🔲7.ജൂതശാസനം (AD 1000).
────────────────────
🔹"തിരുനെല്ലി ശാസനം"
🔹ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.
🔹ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.