ഊർജതന്ത്രത്തിലെ പ്രധാന നിയമങ്ങൾ




ന്യൂട്ടന്റെ സാർവിക ഗുരുത്വാകർഷണ നിയമം
ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പര സ്പരം ആകർഷിക്കുന്നു. ഈ ആകർഷണ ബലം അവയുടെ മാസ്സുകളുടെ ഗുണനഫലത്തിനു നേർ അനുപാതത്തിലും അവ തമ്മിലുള്ള അകല ത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും.



ന്യൂട്ടന്റെ ഒന്നാം ചലന നിയമം 
 അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോ ഗിക്കപ്പെടുന്നതു വരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയി ലൂടെയുള്ള സമചലനത്തിലോ തുടരുന്നതാണ്.

ന്യൂട്ടന്റെ രണ്ടാം ചലന നിയമം
 ഒരു വസ്തുവിനുണ്ടാവുന്ന ആക്കവ്യതി യാനത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ആക്കവ്യത്യാസം സംഭവി ക്കുന്നത് ബലത്തിന്റെ ദിശയിലാണ്.


ആർക്കമെഡീസ് തത്വം
ഒരു വസ്തതു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിനു തുല്യമായി രിക്കും.




പാസ്കൽ നിയമം 
ഒരു സംവൃത വൃഹത്തിൽ അടങ്ങിയിരിക്കു ന്ന ദ്രാവകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും.



പ്ലവന തത്വം
-ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തതു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും