🎯 കേരളത്തിൽ പതിമൂന്നാമതായി രൂപംകൊണ്ട ജില്ല - പത്തനംതിട്ട
🎯 മൂഴിയാർ ഡാം, കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട
🎯 ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് - ആറന്മുള വള്ളംകളി
🎯 പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - ആറന്മുള, പത്തനംതിട്ട
🎯 ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി - പമ്പ
🎯 പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ - ശബരിഗിരി, മണിയാർ
🎯 മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി - പമ്പ
🎯 കേരളത്തിലെ താറാവ് വളർത്ത് കേന്ദ്രം - നിരണം
🎯 പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന പള്ളി - നിരണം പള്ളി
🎯 ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല - പത്തനംതിട്ട
🎯 ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല - പത്തനംതിട്ട
🎯 കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല - പത്തനംതിട്ട
🎯 ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല - പത്തനംതിട്ട
🎯 പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട
🎯 പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം - മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു)
🎯 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് - ചെറുകോൽപ്പുഴ, പമ്പാ തീരത്ത്
🎯 വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് - ആറന്മുള
🎯 പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് - പത്തനംതിട്ട
🎯 പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീ തീരത്താണ് - അച്ചൻകോവിലാർ
🎯 ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് - ശബരിമല മകരവിളക്ക്
🎯 ഇന്ത്യയിൽ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം - ശബരിമല (റാന്നി താലൂക്ക്)
🎯 കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ - റാന്നി
🎯 ദക്ഷിണ ഭാഗീരഥി, ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി - പമ്പ
🎯 ചെങ്ങറ ഭൂസമരം നടന്ന ജില്ല - പത്തനംതിട്ട
🎯 പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ - ചരൽക്കുന്ന്
🎯 കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് - മഞ്ചാടി
🎯 ആനക്കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം - കോന്നി
🎯 ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ ജില്ല - പത്തനംതിട്ട
🎯 ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം - ഗവി
🎯 ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - കൊടുമൺ, പത്തനംതിട്ട
🎯 കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം - തിരുവല്ല
🎯 ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് - തിരുവല്ല
🎯 മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം - പന്തളം
🎯 കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം - മണ്ണടി
🎯 ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം - വാകയാർ