🔻 മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
🔻ഇദ്ദേഹം 1877-ൽ ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്.
🔻മലയാള കവിതയിൽ കാല്പനികതയ്ക്കു തുടക്കം കുറിച്ച ആധുനിക കവിത്രയത്തിൽ ഒരാളാണ് മഹാകവി ഉള്ളൂർ .
🔻 കുമാരനാശാൻ , ഉള്ളൂർ , വള്ളത്തോൾ - ഈ മൂന്ന് കവികളാണ് "ആധുനിക കവിത്രയം" എന്നറിയപ്പെടുന്നത്
🔻 "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന വിശേഷണവും ഉള്ളൂരിന് നൽകിയിട്ടുണ്ട്
🔻അനേകം കവിതകൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മഹാകാവ്യം എന്നറിയപ്പെടുന്നത് "ഉമാകേരളം" ആണ് .
🔻 1937-ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് 'മഹാകവി ബിരുദം' നല്കി.
🔻കൊച്ചി മഹാരാജാവ് 'കവിതിലകൻ'പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചിട്ടുണ്ട്
🔻തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ
▫ ഉമാകേരളം (മഹാകാവ്യം) .
തിരുവിതാംകൂറിന്റെ ചരിത്ര സംഭവങ്ങളാണ് ഈ കാവ്യത്തിൽ വിവരിക്കുന്നത് . 19 സർഗ്ഗങ്ങളിലായി രണ്ടായിരത്തിലേറെ ശ്ലോകങ്ങൾ ഈ മഹാകാവ്യത്തിലുണ്ട് .
▫കേരള സാഹിത്യ ചരിത്രം
▫കർണ്ണഭൂഷണം
▫പിങ്ഗള
▫ഭക്തിദീപിക
▫ഒരു മഴത്തുള്ളി (കവിത)
▫തുംബപൂവേ
▫കിരണവള്ളി
▫മണി മഞ്ജുഷ
▫വിശ്വം ദീപമയം