ശരാശരി




രണ്ടോ അതിലധികമോ സംഖ്യകളുടെ തുകയെ അതിൻറെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ശരാശരി.

ഉദാ:

1) ശശിക്ക്  തുടർച്ചയായ 5 പരീക്ഷകളിൽ ലഭിച്ച ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ ശരാശരി 50 ആകും
a) 50   b) 30  c) 8   d) 75 (LDC Trivandrum 2014)
Ans : d) 75
ശശിക്ക്  5 പരീക്ഷകളിൽ ലഭിച്ച ആകെ മാർക്ക് : 45x5=225
ആറ് പരീക്ഷകളിൽ നിന്ന് ശരാശരി 50 ആകാൻ ലഭിക്കേണ്ട മാർക്ക് : 50x6=300
ആറാമത്തെ പരീക്ഷയ്ക്ക് ലഭിക്കേണ്ട മാർക്ക് : 300-225=75

2) 30 ആളുകളുടെ ശരാശരി വയസ് 10 ആണ്. ഒരാളും കൂടെ ചേർന്നപ്പോൾ ശരാശരി വയസ് 11 ആയി എങ്കിൽ പുതുതായി വന്ന ആളിൻറെ വയസ്സെത്ര?
a) 51  b) 61   c) 41   d) 40  (LDC Kollam 2014)
Ans : c) 41
30 ആളുകളുടെ ആകെ വയസ് : 10x30=300
ഒരാൾ കൂടെ ചേരുമ്പോൾ ശരാശരി 31 വെച്ച് ആകെ വയസ് : 31x11=341
പുതുതായി വന്ന ആളിന്റെ പ്രായം : 341-300=41

ഇതുപോലെ പുതിയ ആൾ വരുമ്പോൾ ശരാശരി വ്യത്യാസപ്പെട്ടാൽ പുതിയ ആളുടെ ഭാരം\മാർക്ക്\വയസ്സ് = പഴയ ആൾക്കാരുടെ എണ്ണംx ശരാശരിയിലെ വ്യത്യാസം+പുതിയ ശരാശരി
ഇവിടെ പഴയ ആൾക്കാർ 10, ശരാശരിയിലെ വ്യത്യാസം 1, പുതിയ ശരാശരി 31
പുതിയ ആളുടെ പ്രായം : 10x1+31=41

3) ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി പ്രായം 35 ആണ്. മാനേജരുടെ പ്രായം കൂടെ ചേരുമ്പോൾ ശരാശരി ഒന്ന് വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര? (LDC Pathanamthitta 2014)
a) 36   b) 40   c) 37.5   d) 60
Ans : d) 60
ജോലിക്കാരുടെ എണ്ണം : 24
ശരാശരിയിലെ വ്യത്യാസം : 1
പുതിയ ശരാശരി : 36
മാനേജരുടെ വയസ് : 24x1+36=60