T എന്ന തുക x : y എന്ന അനുപാതത്തിൽ ഭാഗിച്ചാൽ ഓരോ ഭാഗവും യഥാക്രമം Tx/(x+y) ഉം Ty/(x+y) ഉം ആയിരിക്കും
രണ്ട് അംശബന്ധങ്ങൾ തുല്യമായാൽ അവ അനുപാതത്തിലാണെന്ന് പറയാം
a : b, c : d എന്നിവ അനുപാതത്തിൽ ആണെങ്കിൽ ad = bc
ഉദാ:
15 : 75 = 7 : x ആയാൽ 'x' എത്ര? (LDC Kollam 2014)
a) 45 b) 35 c) 25 d) 14
x = (75 x 7)/15 = 35 (b)
a : b = c : d ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
a) a/b = c/d b) a/c = b/d c) (a+b)/(a-b) = (c+d)/(c-d) d) ab = cd (LDC Alappuzha 2014)
a : b = c : d യെ a/b = c/d, a/c = b/d, (a+b)/(a-b) = (c+d)/(c-d) എന്നീ രൂപങ്ങളിൽ എഴുതാവുന്നതാണ്. അതിനാൽ തെറ്റായ ഓപ്‌ഷൻ (d) ab = cd
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര (LDC Kottayam 2014)
a) 2 : 3 : 5 b) 4 : 6 : 9 c) 8 : 12 : 15 d) 6 : 9 : 15
A : B = 2 : 3, B : C = 4 : 5
2 : 3
4 : 5
----------
2 x 4 : 3 x 4 : 3 x 5
8 : 12 : 15 (c)
----------
2 x 4 : 3 x 4 : 3 x 5
8 : 12 : 15 (c)